ചുങ്കത്തറ: കുറുന്പലങ്ങോട് ജിയുപി സ്കൂളിൽ നടന്ന ചുങ്കത്തറ ഗ്രാമപഞ്ചായത്ത് ഇംഗ്ലീഷ് ഫെസ്റ്റ് പ്രസിഡന്റ് കെ.സ്വപ്ന ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗങ്ങളായ മിനിമോൾ, എം.മുഹമ്മദലി, ബിആർസി ട്രെയ്നർ പി.ബി.ജോഷി, സി.സുരേന്ദ്രൻ, എംടിഎ പ്രസിഡന്റ് അജിത, അനീഷ് കുമാർ, പി.എൻ.ശിവശങ്കരൻ, പ്രധാനാധ്യാപകൻ ജെയിംസ് പീറ്റർ, എ.എസ്. വിദ്യാധരൻ എന്നിവർ പ്രസംഗിച്ചു. യുപി വിഭാഗം മത്സരത്തിൽ എംടിഎച്ച്എസ്എസ് ചുങ്കത്തറ ഒന്നാം സ്ഥാനവും ജിയുപിഎസ് കുറുന്പലങ്ങോട് രണ്ടാം സ്ഥാനവും നേടി. എൽപി വിഭാഗം ഒന്നാം സ്ഥാനം ജിയുപിഎസ് കുറുന്പലങ്ങോടും രണ്ടാം സ്ഥാനം ജിയുപിഎസ് പള്ളിക്കുത്തും നേടി. നിലന്പൂർ എഇഒ പി.വിജയൻ സമ്മാനങ്ങൾ വിതരണം ചെയ്തു.