മലപ്പുറം: ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ ജില്ലയിൽ സന്നദ്ധ സേവനം ചെയ്ത് വരുന്ന ആശ പ്രവർത്തകരിൽ മികച്ച സേവനം കാഴ്ച്ചവച്ച പ്രവർത്തകക്കുള്ള ജില്ലാതല അവാർഡ് കണ്ണമംഗലം പിഎച്ച്സി ഏരിയയിൽ പ്രവർത്തിക്കുന്ന പി. ഷജിനയ്ക്ക്.
മലപ്പുറം ഹോട്ടൽ മഹേന്ദ്രപുരി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.സക്കീനയിൽ നിന്നു ഷജിന അവാർഡ് ഏറ്റുവാങ്ങി. ജില്ലാ പ്രോഗ്രം മാനേജർ ഡോ. എ. ഷിബുലാൽ, ജില്ലാ ആർസിഎച്ച് ഓഫീസർ ഡോ. ആർ.രേണുക, ജില്ലാ ആശ കോ-ഓർഡിനേറ്റർ കെ. ശ്രീപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു. ജില്ലയിലെ 116 ആരോഗ്യ സ്ഥാപനങ്ങളിൽ അവാർഡിനായി തെരഞ്ഞെടുത്ത 83 പേരിൽ നിന്നാണ് ജില്ലാതല അവാർഡ് നിർണയിച്ചത്. മാതൃ-ശിശു ആരോഗ്യം, കുടുംബക്ഷേമ പ്രവർത്തനം, വാർഡുതല ആരോഗ്യ ശുചിത്വ പ്രവർത്തനം തുടങ്ങിയവ വിലയിരുത്തിയാണ് അവാർഡ് നൽകുന്നത്.