മലപ്പുറം: ജില്ലയിലെ മുഴുവൻ ഗ്രാമ പഞ്ചായത്തുകളിലെയും നികുതിദായകർക്ക് വെബ്പേജ് വഴി വസ്തു നികുതി ഓണ്‍ലൈൻ ആയി അടയ്ക്കാനും ഡിജിറ്റൽ സിഗ്നേചർ ഉളള ഉടമസ്ഥതാ സാക്ഷ്യപത്രം ഡൗണ്‍ലോഡ് ചെയ്യാനും സംവിധാനമായി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഗ്രാമപഞ്ചായത്തുകളുളള മലപ്പുറത്തെ 94 ഗ്രാമ പഞ്ചായത്തുകളിലും ഇ-പേ സംവിധാനം സജ്ജമായിട്ടുണ്ട്. ഇതിന്റെ ഭാഗമായി മലപ്പുറത്തെ സംസ്ഥാനത്തെ ആദ്യത്തെ ഇ-പേ സംവിധാനമുള്ള ജില്ലയായി ഇന്നു ഉച്ചയ്ക്ക് രണ്ടിനു മലപ്പുറം കളക്ടറേറ്റ് സമ്മേളന ഹാളിൽ മന്ത്രി കെ.ടി. ജലീൽ പ്രഖ്യാപിക്കും. സകർമ പദ്ധതിയുടെ ജില്ലാ പ്രഖ്യാപനവും മന്ത്രി നിർവഹിക്കും. പഞ്ചായത്ത് ബോർഡ് തീരുമാനങ്ങളും മറ്റും പൊതുജനങ്ങൾക്ക് നേരിട്ടു അറിയാൻ കഴിയുന്ന സംവിധാനമാണ് സകർമ.
പി. ഉബൈദുള്ള എംഎൽഎ അധ്യക്ഷനായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് ഡയറക്ടർ പി.ബാലകിരണ്‍, ഐകഐം എക്സിക്യൂട്ടീവ് ഡയറക്ടർ സീറാം സാംബശിവ റാവു, കളക്ടർ തുടങ്ങിയവർ പങ്കെടുക്കും. മറ്റെല്ലാ ഇന്റർനെറ്റ് അധിഷ്ഠിത സേവനങ്ങളെയും പോലെ ഇ-പേയും മുഴുസമയം ലഭ്യമാണ്. സംസ്ഥാനത്ത് ഇ-പേ സംവിധാനം സജ്ജമാക്കുന്നതിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന പാലക്കാട് ജില്ല ഒഴികെ മറ്റു 12 ജില്ലകളിലും വിരലിലെണ്ണാവുന്ന ഗ്രാമ പഞ്ചായത്തുകളേ ഇ-പേ സംവിധാനത്തിലേക്ക് മാറിയിട്ടുളളു.