മാനന്തവാടി: മുൻ മന്ത്രി പി.കെ. ജയലക്ഷമിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്നും അനുവദിച്ച തുകകൾ കൊണ്ട് വാളാട് ഗവ. ഹൈസ്കൂളിൽ നിർമിച്ച പ്ലസ്ടു ബ്ലോക്കിന്റെ ഉദ്ഘാടനം ഇന്ന് നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉച്ചക്ക് രണ്ടിന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഒ.ആർ. കേളു എംഎൽഎ അധ്യക്ഷത വഹിക്കും. മഴവെള്ള സംഭരണിയുടെ പ്രവർത്തി ഉദ്ഘാടനം ഐ.സി. ബാലകൃഷ്ണൻ എംഎൽഎ നിർവഹിക്കും. സ്കൗട്ട് യൂണിറ്റ് സി.കെ. ശശീന്ദ്രൻ എംഎൽഎയും സുഖാലയം സ്കൂൾ ഹെൽത്ത് ക്ലബ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷകുമാരിയും ഉദ്ഘാടനം ചെയ്യും. സർവീസിൽ നിന്ന് വിരമിക്കുന്ന പ്രിൻസിപ്പൽ ഇ.ജി. രാജുവിന് ചടങ്ങിൽ യാത്രയയപ്പ് നൽകും. വാർത്താസമ്മേളനത്തിൽ പിടിഎ പ്രസിഡന്റ് എൻ.എം. സണ്ണി, പ്രിൻസിപ്പൽ ഇ.ജി. രാജു, അധ്യാപകരായ കെ. രജ്ഞിത്ത് കുമാർ, കെ.എം. വിൻസന്റ് എന്നിവർ പങ്കെടുത്തു.