ഗൂഡല്ലൂർ: കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നീലഗിരി ജില്ലാ ചരിത്ര പുസ്തക പ്രകാശനവും ഫണ്ട് ഏറ്റുവാങ്ങൽ സമ്മേളനവും 12ന് ഉച്ചക്ക് രണ്ടിന് ഗൂഡല്ലൂർ ഗാന്ധിമൈതാനിയിൽ നടക്കും. ജെല്ലിക്കെട്ട് സമരം കാരണം കഴിഞ്ഞ മാസം 22ന് നടത്താനിരുന്ന പരിപാടി മാറ്റിവെക്കുകയായിരുന്നു. സിപിഎം നീലഗിരി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പരിപാടിയിൽ സിപിഎം തമിഴ്നാട് സംസ്ഥാന സെക്രട്ടറി ജി. രാമകൃഷ്ണൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്.എസ്. സുബ്രഹ്മണ്യൻ, ഡി. രവീന്ദ്രൻ, സി.കെ. ശശീന്ദ്രൻ എംഎൽഎ വയനാട്, കെ.സി. കരുണാകരൻ, ജില്ലാ സെക്രട്ടറി ആർ. ഭദ്രി, എൻ. വാസു, വി.ടി. രവീന്ദ്രൻ, വി.എ. ഭാസ്കരൻ, പി. തമിഴ്മണി, എം.എ. കുഞ്ഞിമുഹമ്മദ്, എൽ. ത്യാഗരാജൻ, ജെ. ഹാൾദുരൈ, എ. യോഹന്നാൻ, ശങ്കർലിംഗം, സുബ്രഹ്മണ്യൻ, വി.വി. ഗിരി, ടി. ഗാന്ധി, ലീലാ വാസു, കെ. രാജ്കുമാർ, ആർ. സദാശിവം, സഞ്ജീവൻ, ഹമീദ് മാസ്റ്റർ, കെ. രാജൻ, കെ.ആർ. രവി, ടി.പി. രാജേശ്വരി, മഹേശ്വരൻ, ജി. വർഗീസ്, കെ. വേൽമുരുകൻ, ഗ്രേസി, സി. വിനോദ്, ഐ. മാരൻ, ആർ. രമേശ് തുടങ്ങിയവർ സംബന്ധിക്കും.