കൽപ്പറ്റ:വയനാട്ടിലെ 241 ആദിവാസി ഉദ്യോഗാർഥികൾക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകനിയമനം നൽകുന്നതിനു നടപടികൾ പൂർത്തിയാക്കിയതായി വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്.
പിണങ്ങോട് ഗവ.യുപി സ്കൂളിൽ 111-ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഹൈസ്കൂളുകളും ഹയർ സെക്കൻഡറി സ്കൂളുകളും അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുന്നതിനുള്ള പ്രഖ്യാപന നടപടികൾ പൂർത്തിയായാലുടൻ പ്രാഥമികവിദ്യാലയങ്ങളെ ഹൈടെക് ആക്കുന്നതിനു നടപടികളാരംഭിക്കും.
സമൂഹത്തിൽ മതനിരപേക്ഷതയും ജനാധിപത്യചിന്തയും നിലനിർത്തണമെങ്കിൽ പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കപ്പെടണം. ഇക്കാര്യത്തിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പുറമേ പൊതുജനങ്ങളുടെയും പങ്കാളിത്തം അനിവാര്യമാണ്. 100 വർഷം പിന്നിട്ട സ്കൂളുകൾക്ക് ഗ്രാന്റു നൽകുന്ന കാര്യം പരിഗണനയിലാണ്. വിദ്യാഭ്യാസനിലവാരത്തിൽ മൂന്നുവർഷത്തിനകം വയനാടിനെ മുന്നാക്ക ജില്ലയാക്കും-മന്ത്രി പറഞ്ഞു. സി.കെ.ശശീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്മുഖൻ, വെങ്ങപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് പി.എം. നാസർ, പൊഴുതന പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ഇന്ദിര, എസ്എസ്എ ജില്ലാ പ്രോഗ്രാം ഓഫീസർ ജി.എൻ. ബാബുരാജ്, എം. മമ്മു മാസ്റ്റർ, കെ.കെ. റഹ്മത്ത്എന്നിവർ പ്രസംഗിച്ചു. പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് എൻ.സി. പ്രസാദ് സ്വാഗതവും ഹെഡ്മിസ്ട്രസ് മേരി അരൂജ നന്ദിയും പറഞ്ഞു.