+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

േ​ദശീ​യ വി​ദ്യാ​ഭ്യാ​സ​ന​യ​ത്തി​ന്‍റെ അ​ജ​ണ്ട വ​ർ​ഗീ​യ​വ​ത്കര​ണം: പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ്

ക​ൽ​പ്പ​റ്റ: മ​ത​നി​ര​പേ​ക്ഷ ജ​നാ​ധി​പ​ത്യ​കേ​ര​ളം സൃ​ഷ്ടി​ക്കു​ക എ​ന്ന​താ​ണ്് പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​യ​ജ്ഞ​ത്തി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ്. ദ
േ​ദശീ​യ വി​ദ്യാ​ഭ്യാ​സ​ന​യ​ത്തി​ന്‍റെ അ​ജ​ണ്ട  വ​ർ​ഗീ​യ​വ​ത്കര​ണം: പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ്
ക​ൽ​പ്പ​റ്റ: മ​ത​നി​ര​പേ​ക്ഷ ജ​നാ​ധി​പ​ത്യ​കേ​ര​ളം സൃ​ഷ്ടി​ക്കു​ക എ​ന്ന​താ​ണ്് പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​യ​ജ്ഞ​ത്തി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ്. ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ​ന​യ​ത്തി​ന്‍റെ മു​ഖ്യ​അ​ജ​ണ്ട വ​ർ​ഗീ​യ​വ​ത്ക്ക​ര​ണ​മാ​ണ്. ക്യാന്പ​സു​ക​ൾ ജ​നാ​ധി​പ​ത്യ​വ​ത്ക്ക​രി​ച്ചേ ഇ​തി​നെ​തി​രെ പ്ര​തി​രോ​ധം സൃ​ഷ്ടി​ക്കാ​നാ​കൂ എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ക​ൽ​പ്പ​റ്റ​യി​ൽ ന​ട​ക്കു​ന്ന കെഎ​സ്ടി​എ യു​ടെ 26-ാമ​ത് സം​സ്ഥാ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി. ​തി​ല​ക​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്ടി​എ​ഫ്ഐ സീ​നി​യ​ർ വൈ​സ്പ്ര​സി​ഡ​ന്‍റ് കെ. ​രാ​ജേ​ന്ദ്ര​ൻ, എ​ഐ​എ​സ്ജി​ഇ​എ​ഫ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ. ​ശ്രീ​കു​മാ​ർ, പി.​എ​ച്ച്.​എം. ഇ​സ്മ​യി​ൽ (ജ​ന. സെ​ക്ര​ട്ട​റി എ​ഫ്എ​സ്ഇ​ടി​ഒ), പി.​വി. രാ​ജേ​ന്ദ്ര​ൻ (ജ​ന​റ​ൽ​സെ​ക്ര​ട്ട​റി കോ​ണ്‍​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് സെ​ൻ​ട്ര​ൽ ഗ​വ. എം​പ്ലോ​യീ​സ്), കെ.​കെ. ദാ​മോ​ദ​ര​ൻ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​കെ​ജി​സി​ടി), ഡോ. ​ഡി.​കെ. ബാ​ബു (വൈ​സ്പ്ര​സി​ഡ​ന്‍റ് എ​കെ​പി​സി​ടി​എ), കെഎ​സ്ടി​എ മു​ൻ​കാ​ല നേ​താ​ക്ക​ളാ​യ കെ.​എ​ൻ. സു​കു​മാ​ര​ൻ, എം. ​ഷാ​ജ​ഹാ​ൻ, എ.​കെ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, പി. ​രാ​ജ​ഗോ​പാ​ല​ൻ, സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ, കെഎ​സ്ടി​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. ഹ​രി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി പ്ര​സി​ഡ​ന്‍റ് ടി. ​തി​ല​ക​രാ​ജ് പ​താ​ക ഉ​യ​ർ​ത്തി.