വെള്ളമുണ്ട: വെള്ളമുണ്ട വയോജനവേദി പുളിഞ്ഞാൽ യൂണിറ്റിന്റെ പൊതുയോഗം ഗ്രാമപഞ്ചായത്തു പ്രസിഡന്റ് വി. ചാക്കോ ഉദ്ഘടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഗോപാലൻ നന്പ്യാർ അധ്യക്ഷത വഹിച്ചു. വി.പി. മാധവൻ നായർ മുഖ്യ പ്രഭാഷണം നടത്തി. സാമൂഹിക പെൻഷൻ വിതരണത്തിലെ അപാകത പരിഹരിക്കുക, നീതിയോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയുക. പെൻഷൻ തുക 5000 രൂപയായി വർധിപ്പിക്കുക. തുടങ്ങിയ 18 ഓളം ആവശ്യങ്ങൾ യോഗത്തിൽ ഉന്നയിച്ചു. ആലുവ അലി, വാസുദേവൻ നായർ, പി.കെ. അന്ത്രു, പി. നാരായണൻ എന്നിവർ പ്രസംഗിച്ചു.