നവാഗതനായ വിജിത്ത് നമ്പ്യാര്‍ സംവിധാനം ചെയ്ത മുന്തിരിമൊഞ്ചൻ ഒരു തവള പറഞ്ഞ കഥ എന്ന ചിത്രം സെപ്റ്റംബറിൽ തീയറ്ററുകളിലെത്തും. മനേഷ് കൃഷ്ണൻ, ഗോപിക അനില്‍ എന്നിവരാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മനു ഗോപാലും മൊഹറലി പൊയ്യുങ്ങൽ ഇസ്മായിലും ചേർന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. സലിംകുമാർ, ഇന്നസെന്റ്, നിയാസ് ബക്കര്‍, ഇര്‍ഷാദ്, ഇടവേള ബാബു, അഞ്ജലി നായര്‍, വിഷ്ണു നമ്പ്യാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ. വിശ്വാസ് മൂവി പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ പി.കെ. അശോകന് ആണ് ചിത്രം നിർമിക്കുന്നത്.
മുന്തിരിമൊഞ്ചൻ റിലീസിനൊരുങ്ങുന്നു
10:56 AM Aug 07, 2019 | Deepika.com