+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പരസ്യബോർഡുകൾ നീക്കം ചെയ്തു

തൊടുപുഴ: കെഎസ്ടിപി അധികൃതരുടെ നേതൃത്വത്തിൽ വെങ്ങല്ലൂർ–കോലാനി ബൈപാസ് റോഡിലെ പരസ്യബോർഡുകൾ നീക്കം ചെയ്തു. ബൈപാസ് റോഡിലുടെ സഞ്ചരിക്കുന്ന വാഹന ഡ്രൈവർമാരുടെ കാഴചയ്ക്കു തടസം സൃഷ്്ടിക്കുന്ന രീതിയിൽ ബൈപാസ് റോ
പരസ്യബോർഡുകൾ നീക്കം ചെയ്തു
തൊടുപുഴ: കെഎസ്ടിപി അധികൃതരുടെ നേതൃത്വത്തിൽ വെങ്ങല്ലൂർ–കോലാനി ബൈപാസ് റോഡിലെ പരസ്യബോർഡുകൾ നീക്കം ചെയ്തു. ബൈപാസ് റോഡിലുടെ സഞ്ചരിക്കുന്ന വാഹന ഡ്രൈവർമാരുടെ കാഴചയ്ക്കു തടസം സൃഷ്്ടിക്കുന്ന രീതിയിൽ ബൈപാസ് റോഡിൽ കോലാനി പാലം വരെയുള്ള ഭാഗത്തു സ്‌ഥാപിച്ചിരുന്ന പരസ്യ ബോർഡുകളാണു ഇന്നലെ നീക്കം ചെയ്തത്. ബാക്കിയുള്ള പരസ്യ ബോർഡുകൾ ഇന്നു നീക്കം ചെയ്യുമെന്ന് അധികൃതർ പറഞ്ഞു. റോഡിൽ ഉപേക്ഷിച്ചിട്ടിരിക്കുന്ന പഴയ വാഹനങ്ങളും ഉടൻ മാറ്റണമെന്നു ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എക്സിക്യൂട്ടീവ് എൻജിനിയർ എസ്.ആർ. അനിതകുമാരി പറഞ്ഞു.