കളമശേരി: ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. ഇടപ്പള്ളി കൂനംതൈ ലക്ഷം വീട് കോളനി തോട്ടപ്പുറത്ത് വേലായുന്റെ മകൻ പുരുഷൻ (57) ആണ് മരിച്ചത്. കഴിഞ്ഞ ഡിസംബർ 15ന് ഇടപ്പള്ളി എളമക്കര ബീവറേജിനു മുന്നിൽവച്ചാണ് പുരുഷനു നേരേ അജ്ഞാതർ ആസിഡ് എറിഞ്ഞത്. എളമക്കര പോലീസ് സ്റ്റേഷനിൽ കേസുണ്ട്. ആസിഡ് എറിഞ്ഞതാരാണെന്ന് ഇതുവരെയും കണ്ടെത്താനായിട്ടില്ല.