മൂവാറ്റുപുഴ: രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന ദിവസമായ ഇന്നു വിവിധ ഭാഷകളിലുള്ള സിനിമകൾ പ്രദർശിപ്പിക്കും. ഇവിഎം ലത മൂവീസിൽ ഇന്നു രാവിലെ 9.30ന് കോൾഡ് ഓഫ് കലണ്ടർ (തുർക്കിഷ്), ഉച്ചകഴിഞ്ഞ് 12.30 ലാൻഡ് ഓഫ് മൈൻ (ജർമൻ), 2.30ന് ക്യൂൻ ഓഫ് കാറ്റ്വേ (ഇംഗ്ലീഷ്), വൈകുന്നേരം 4.45ന് ഹൃസ്വ ചിത്രങ്ങളായ സൈറ, മറ്റൊരു കഥ, 6.45ന് ചായംപൂശിയ വീട് (മലയാളം), രാത്രി 8.45ന് പാർച്ചെട് എന്നീ സിനിമകളാണ് പ്രദർശിപ്പിക്കുന്നത്.