മൂവാറ്റുപുഴ: സമൂഹത്തിൽ അവഗണനയും ഒറ്റപ്പെടുത്തലും കാരണം വീർപ്പുമുട്ടി കഴിഞ്ഞിരുന്ന സ്ത്രീ സമൂഹത്തെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തിയത് കുടുംബശ്രീ പ്രസ്ഥാനമാണെന്ന് മന്ത്രി എം.എം.മണി പറഞ്ഞു. മാറാടി പഞ്ചായത്ത് 17-ാമത് കുടുംബശ്രീ സിഡിഎസ് വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ കുടുംബശ്രീ പ്രസ്ഥാനം മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാണ്. സർക്കാരിന്റെ ഏതൊരു പദ്ധതിയും സമൂഹത്തിന്റെ താഴെ തട്ടിലേക്ക് എത്തിക്കുവാൻ വിശ്വസിച്ച് ഏൽപിക്കാവുന്ന ഏജൻസിയായി കുടുംബശ്രീ പ്രസ്ഥാനം മാറിയെന്നും മന്ത്രി കൂട്ടിചേർത്തു. ചടങ്ങിൽ എൽദോ ഏബ്രഹാം എംഎൽഎ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലത ശിവൻ സ്വാഗതം പറഞ്ഞു. കുടുംബശ്രീയുടെ നേതൃത്വത്തിൽ നിർധനർക്ക് നിർമിച്ചു നൽകുന്ന വീടിന്റെ ആദ്യ ഗഡു ജില്ലാ പഞ്ചായത്തംഗം എൻ.അരുണ് ഏറ്റുവാങ്ങി. നിർധന രോഗികളെ സഹായിക്കുന്ന സ്നേഹനിധിയുടെ സമർപ്പണം ബ്ലോക്ക് പഞ്ചായത്തംഗം ഒ.സി.ഏലിയാസ് നിർവഹിച്ചു. മുതിർന്ന കുടുംബശ്രീ അംഗങ്ങളെ ബ്ലോക്ക് പഞ്ചായത്തംഗം ഒ.പി.ബേബി ആദരിച്ചു. മികച്ച എഡിഎസിനുള്ള പുരസ്കാരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.യു. ബേബി കൈമാറി. ജില്ലയിൽ മികച്ച കുടുംബശ്രീ അക്കൗണ്ടന്റായി തെരഞ്ഞെടുത്ത രേഖ രാജുവിനെയും എംസിഎ പരീക്ഷയിൽ ഉന്നത വിജയം നേടിയ സ്രുമി സാജനെയും ചടങ്ങിൽ ആദരിച്ചു.
വാർഷികത്തിന് മുന്നോടിയായി കുടുംബശ്രീ അംഗങ്ങളുടെ റാലിയും നടന്നു. തുടർന്നു കുടുംബം ഭൂമിയിലെ സ്വർഗം എന്ന വിഷയത്തിൽ കെ.എസ്. പരീത് കുഞ്ഞ് ക്ലാസ് നയിച്ചു. പ്രശസ്ത നടി ഗായത്രി മുഖ്യാതിഥിയായിരുന്നു. കുടുംബശ്രീ മെന്പർ സെക്രട്ടറി കെ. ഉദയ, സിഡിഎസ് ചെയർപേഴ്സണ് സല്ലി ചാക്കോ എന്നിവർ പ്രസംഗിച്ചു.