മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി-പെരുവംമൂഴി ബൈപാസ് നിർമാണം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് കോണ്ഗ്രസ് പ്രവർത്തകർ പൊതുമരാമത്ത് എൻജിനിയറെ ഉപരോധിച്ചു. മാറാടി മണ്ഡലം കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മൂവാറ്റുപുഴ പിഡബ്ല്യുഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറെ ഇന്നലെ ഉപരോധിച്ചത്.
റോഡ് നിർമാണത്തിന് കഴിഞ്ഞ സർക്കാരിന്റെ കാലയളവിൽ 12 കോടി അനുവദിച്ചിരുന്നു. കായനാട് മേളക്കുന്ന് വളവ് നിവർത്തുന്നതിനു സ്വകാര്യവ്യക്തിയുമായുള്ള തർക്കം പരിഹരിച്ച് റോഡ് നിർമാണം ആരംഭിക്കുമെന്നുള്ള ഉറപ്പ് ലംഘിച്ചതാണ് പ്രതിഷേധത്തിനു കാരണമായത്. അടുത്ത ദിവസം നിർമാണം ആരംഭിക്കാമെന്ന് ഉറപ്പ് എഴുതി വാങ്ങിയാണ് സമരം അവസാനിപ്പിച്ചത്. മണ്ഡലം പ്രസിഡന്റ് സാബു ജോണ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ ഒ.പി. ബേബി, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എൻ. സാബു, ബിനു സ്കറിയ, ബ്ലോക്ക് ഭാരവാഹികളായ വിജി ഏലിയാസ്, പി.പി. ജോളി, സജി ടി. ജേക്കബ്, സി.ജെ. ജിഷാദ്, ബിജു പുളിക്കൻ, എ.പി. സജി, യൂത്ത് കോണ്ഗ്രസ് പാർലമെന്റ് മണ്ഡലം സെക്രട്ടറി രതീഷ് ചങ്ങാലിമറ്റം, പഞ്ചായത്തംഗങ്ങളായ സാജു കുന്നപ്പിള്ളി, ജാൻസി റോയി, രമ രാമകൃഷ്ണൻ, ഷാന്റി ഏബ്രഹാം, ഡെയ്സി ജോസ്, ദളിത് കോണ്ഗ്രസ് നേതാവ് സി.സി. ചങ്ങാലിമറ്റം, വിജു വർഗീസ് തുടങ്ങിയവർ ഉപരോധത്തിന് നേതൃത്വം നൽകി.