മൂവാറ്റുപുഴ: അഞ്ചൽപ്പെട്ടി-അടിവാട് റോഡിൽനിന്നു ആരംഭിക്കുന്ന മൈലൂർത്തടം പെരിയപ്പുറം റോഡിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്തംഗം സുഭാഷ് കടയ്ക്കോട്ട് നിർവഹിച്ചു. വാരപ്പെട്ടി-ആയവന പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡാണിത്. പദ്ധതി പ്രദേശത്തെ നാട്ടുകാർ ശ്രമദാനമായാണ് റോഡ് നിർമിച്ചത്. ഉദ്ഘാടന യോഗത്തിൽ വാരപ്പെട്ടി പഞ്ചായത്തംഗം ബിന്ദു ശശി, ആയവനപഞ്ചായത്തംഗം എം.എം. അലിയാർ, റോഡ് നിർമാണ കമ്മിറ്റി ഭാരവാഹികളായ തോമസ് മണലോടി, കുഞ്ഞൻപുത്തൻപുര, പ്രഭാകരൻ മണലോടി, ചെറിയാൻ ഐക്കരവേലി, ഷാജൻ കീപ്പട, സ്റ്റീഫൻ കണ്ടോത്ത് തുടങ്ങിയവർ പ്രസംഗിച്ചു.