കോലഞ്ചേരി: തെരുവുനായകൾ പശുക്കിടാവിനെ കടിച്ചുകൊന്ന് ഭക്ഷണമാക്കി.
ഊരമന കിഴക്കും തോട്ടത്തിൽ ഏലിയാസിന്റെ പശുക്കിടാവിനെയാണ് ചൊവ്വാഴ്ച്ച രാത്രി തെരുവുനായകൾ കടിച്ചുകൊന്നത്. രാത്രിയിൽ നായകളുടെ കുര കേട്ടിരുന്നെങ്കിലും പതിവുള്ളതിനാൽ വീട്ടുകാർ ശ്രദ്ധിച്ചിരുന്നില്ല.
രാവിലെ നോക്കിയപ്പോഴാണ് പശുക്കിടാവ് കടിയേറ്റ് ചത്തു കിടക്കുന്നതു കണ്ടത്. കിടാവിന്റെ ശരീരത്തിന്റെ ഭൂരിഭാഗവും നായകൾ ഭക്ഷിച്ചിരുന്നു. മേഖലയിൽ തെരുവുനായകളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പരാതിപ്പെട്ടിരുന്നു. വഴിയോരത്തും മറ്റും കിടക്കുന്ന നായകൾ ഇരുചക്ര വാഹനയാത്രക്കാരുടെ പിന്നാലെയെത്തി അപകടം സൃഷ്ടിക്കുന്നത് പതിവാണെന്നും നാട്ടുകാർ പറയുന്നു.