കളമശേരി: മദ്യക്കുപ്പി മോഷ്ടിച്ചെന്നാരോപിച്ച് കുസാറ്റിലെ കാന്പസിൽ വിദ്യാർഥികൾ തമ്മിൽ കൈയാങ്കളി . സംഭവവുമായി ബന്ധപ്പെട്ട് നാല് കുസാറ്റ് വിദ്യാർഥികൾ പോലീസ് പിടിയിലായി. കുസാറ്റ് ബിടെക് വിദ്യാർഥി സുവേഗിനെ മർദിച്ച കേസിലാണ് വിദ്യർഥികളെ കളമശേരി പോലീസ് പിടികൂടിയത്.
വിദ്യാർഥികളായ ആഷിഖ് (22),ജിഷ്ണു (23), മിഥിൽ രാജ്(22) എന്നിവരെയാണ് കളമശേരി പോലീസ് അറസ്റ്റ് ചെയ്തത്. സുവേഗ് പ്രതികളുടെ മദ്യക്കുപ്പി മോഷ്ടിച്ചുവെന്നാരോപിച്ചായിരുന്നു കഴിഞ്ഞ ദിവസം രാത്രി മർദിച്ചതെന്ന് പോലീസ് പറഞ്ഞു.