കൊച്ചി: ഉൾനാടൻ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട സബോഡിനേറ്റ് ലെജിസ്ലേഷൻ സമിതി ഇന്ന് രാവിലെ 10.30ന് കടമക്കുടി പഞ്ചായത്ത് കോണ്‍ഫറൻസ് ഹാളിൽ യോഗം ചേരും.
2010ലെ കേരള ഉൾനാടൻ ഫിഷറീസ്, അക്വാക്കൾച്ചർ ആക്ടിലേയും അതിന്റെ അടിസ്ഥാനത്തിൽ പുറെപ്പടുവിച്ച ചട്ടങ്ങളിലേയും വ്യവസ്ഥകൾ സംസ്ഥാനത്ത് കാര്യക്ഷമമായി നടപ്പാക്കുന്നുണ്ടോ എന്നതു സംബന്ധിച്ച് മത്സ്യബന്ധന വകുപ്പിലെ ജില്ലാ ഉദ്യോഗസ്ഥരിൽ നിന്നും സമിതി തെളിവെടുക്കും. കടമക്കുടി, പിഴല, മൂലന്പിള്ളി, മുളവുകാട് എന്നീ പ്രദേശങ്ങൾ സന്ദർശിക്കും. യോഗത്തിൽ ജില്ലയിലെ ഉൾനാടൻ മേഖലയിൽ ഉൾപ്പെടുന്ന മത്സ്യത്തൊഴിലാളികൾ പങ്കെടുക്കണമെന്ന് ഫിഷറീസ് മേഖലാ ഡപ്യൂട്ടി ഡയറക്ടർ അറിയിച്ചു.