കൊച്ചി: എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനു മുന്നിലെ മേത്തർ സ്ക്വയർ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ഓഫീസ് മുറിക്ക് തീപിടിച്ചത് പരിഭ്രാന്തി പരത്തി.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന റായിസ് മാനേജ്മെന്റ് സർവീസസ് എന്ന സ്ഥാപനത്തിൽ തീപിടിത്തമുണ്ടായത്. ഗാന്ധിനഗർ, ക്ലബ് റോഡ് എ ന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. കനത്ത പുകയെ തുടർന്ന് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർക്ക് കെട്ടിടത്തിനുള്ളിൽ പ്രവേശിക്കാനാവാത്ത സ്ഥിതിയായിരുന്നു. പിന്നീട് സു രക്ഷാ ഉപകരണങ്ങൾ ഉപയോഗിച്ച് അകത്തു കയറിയ ഉദ്യോഗസ്ഥർ ജനൽ ചില്ലുകൾ തകർത്താണ് വായു സഞ്ചാരം സുഗമമാക്കി തീയണച്ചത്. തീ പിടിച്ച ഉടൻ അണയ്ക്കാനായതിനാൽ കാര്യമായ നാശനഷ്ടമുണ്ടായില്ല. പൊന്നാനി സ്വദേശിയായ പി.കെ. കോയയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥാപനം.