ചെറായി: പെട്രോൾ പന്പിൽ ബഹളമുണ്ടാക്കുകയും കൈയേറ്റം നടത്തുകയും ചെയ്ത മൂന്നംഗസംഘത്തെ മുനന്പം പോലീസ് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി സ്വദേശികളായ ഷംനാസ് (27) , ഫാസിൽ(27), പള്ളുരുത്തി സ്വദേശി സൗദ്(22) എന്നിവരാണ് അറസ്റ്റിലായത്. പള്ളിപ്പുറം കച്ചേരിപ്പടയിലുളള പെട്രോൾ പന്പിൽ വാഹനവുമായി ഇന്ധനം നിറക്കാൻ എത്തിയതാണ് മൂവരും. എടിഎം കാർഡ് നൽകി ഇന്ധനം നിറച്ചതിനെത്തുടർന്ന് ചില കശപിശകൾ ഉണ്ടാകുകയും ജീവനക്കാരുമായി ഏറ്റുമുട്ടുകയും ചെയ്തു. തുടർന്നാണ് പോലീസെത്തി അറസ്റ്റ് ചെയ്തത്. പ്രതികളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.