+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​സി കോ​ള​ജി​ൽ ത്രി​ദി​ന ദേ​ശീ​യ സെ​മി​നാ​റി​നു തു​ട​ക്കം

ആ​ലു​വ: യു​സി കോ​ള​ജ് മ​ല​യാ​ള വി​ഭാ​ഗ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള വി​ദ്വാ​ൻ പി.​ജി. നാ​യ​ർ സ്മാ​ര​ക ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത്രി​ദി​ന ദേ​ശീ​യ സെ​മി​നാ​റി​നു തു​ട​ക്ക​മാ​യി. "കോ​ള​
യു​സി കോ​ള​ജി​ൽ ത്രി​ദി​ന ദേ​ശീ​യ  സെ​മി​നാ​റി​നു തു​ട​ക്കം
ആ​ലു​വ: യു​സി കോ​ള​ജ് മ​ല​യാ​ള വി​ഭാ​ഗ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള വി​ദ്വാ​ൻ പി.​ജി. നാ​യ​ർ സ്മാ​ര​ക ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത്രി​ദി​ന ദേ​ശീ​യ സെ​മി​നാ​റി​നു തു​ട​ക്ക​മാ​യി. "കോ​ള​നി​യ​ന​ന്ത​ര വാ​ദം: വീ​ക്ഷ​ണ​ങ്ങ​ളും, പ്ര​യോ​ഗ സാ​ധ്യ​ത​ക​ളും' എ​ന്ന വി​ഷ​യ​ത്തി​ലാ​ണു സെ​മി​നാ​ർ ന​ട​ക്കു​ന്ന​ത്. പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നും എ​ഴു​ത്തു​കാ​രു​മാ​യ ഡോ. ​ക്ലോ​ദ് അ​ൽ​വാ​രി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​പി. തോ​മ​സ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വി​ദ്വാ​ൻ പി.​ജി. നാ​യ​ർ അ​നു​സ്മ​ര​ണ​വും, ഗ​വേ​ഷ​ണ കേ​ന്ദ്രം പ്ര​സീ​ദ്ധി​ക​രി​ക്കു​ന്ന "​താ​ക്കോ​ൽ വാ​ക്കു​ക​ൾ, വി​ചാ​ര​മാ​തൃ​ക​ൾ, കേ​ര​ളീ​യ നേ​ട്ട​ങ്ങ​ൾ' എ​ന്ന​ പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​ന ക​ർ​മ​വും മാ​നേ​ജ​ർ റ​വ. തോ​മ​സ് ജോ​ണ്‍ നി​ർ​വ​ഹി​ച്ചു. ഡോ. ​മ്യൂ​സ് മേ​രി ജോ​ർ​ജ്, പി.​എം. മാ​ർ​ഷ​ൽ, ഡോ. ​എം.​ജി. ശാ​രം​ഗ​ദ​ര​ൻ, ഡോ. ​അ​ജു കെ. ​നാ​രാ​യ​ണ​ൻ, ഷി​മി പോ​ൾ ബേ​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മൂ​ന്ന് ദി​വ​സ​ങ്ങ​ളാ​യി ന​ട​ക്കു​ന്ന സെ​മി​നാ​റി​ൽ പ്ര​മു​ഖ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും.