+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡി​സ്റ്റി​ൽ ഡി​ടെ​ക്നി​സ്റ്റ ’17 നു ​തി​രി​തെ​ളി​ഞ്ഞു

അ​ങ്ക​മാ​ലി: ഡീ​പോ​ൾ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ൽ(​ഡി​സ്റ്റ്) സ്കൂ​ൾ ഓ​ഫ് കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് പി​ജി വി​ഭാ​ഗം ഒ​രു​ക്കു​ന്ന നാ​ഷ​ണ​ൽ ഐ​ടി ഫെ​സ്റ്റ് ഡി​ടെ​ക്നി​സ്റ്
ഡി​സ്റ്റി​ൽ ഡി​ടെ​ക്നി​സ്റ്റ ’17 നു ​തി​രി​തെ​ളി​ഞ്ഞു
അ​ങ്ക​മാ​ലി: ഡീ​പോ​ൾ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ൽ(​ഡി​സ്റ്റ്) സ്കൂ​ൾ ഓ​ഫ് കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് പി​ജി വി​ഭാ​ഗം ഒ​രു​ക്കു​ന്ന നാ​ഷ​ണ​ൽ ഐ​ടി ഫെ​സ്റ്റ് ഡി​ടെ​ക്നി​സ്റ്റ-2017 നു ​തി​രി​തെ​ളി​ഞ്ഞു. ഐ​ടി വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ശ​യ​ങ്ങ​ളെ​യും സ​ർ​ഗ​വാ​സ​ന​ക​ളെ​യും പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തോ​ടൊ​പ്പം വി​വി​ധ ഐ​ടി ക​ലാ​ല​യ​ങ്ങ​ൾ ത​മ്മി​ലു​ള്ള ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്.
ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി വേ​ർ​ഡ് ഹ​ണ്ട്, ഗെ​യി​മിം​ഗ്, ക്വി​സ്, സ്ലി​പ്പ​റി ഫു​ട്ബോ​ൾ, കോ​ഡിം​ഗ്, ട്ര​ഷ​ർ ഹ​ണ്ട്, സ്പോ​ട്ട് കോ​റി​യോ​ഗ്രാ​ഫി, ബെ​സ്റ്റ് പേ​ഴ്സ​ണാ​ലി​റ്റി തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ൽ മ​ത്സ​രം ഉ​ണ്ടാ​കും. ഓ​റി​യോ​ണ്‍ ഇ​ന്ത്യ ലി​മി​റ്റ​ഡ് ഡാ​റ്റ സ​യ​ൻ​സ് ആ​ന്‍റ് അ​ന​ല​റ്റി​ക് വി​ഭാ​ഗം മേ​ധാ​വി ഡോ. ​അ​രു​ണ്‍ മാ​രാ​ർ ഫെ​സ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. തൃ​ശൂ​ർ വി​മ​ല കോ​ള​ജ് അ​സി. പ്ര​ഫ​സ​റും 7 കേ​ര​ള ബ​റ്റാ​ലി​യ​ൻ എ​ൻ​സി​സി ഓ​ഫീ​സ​റു​മാ​യ ല​ഫ്റ്റ​ന​ന്‍റ് കെ.​എ​ൻ. ലൗ​ജി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ഡി​സ്റ്റ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​ജെ​യിം​സ് ചേ​ല​പ്പു​റ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ ഓ​ഫ് കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് പി​ജി വി​ഭാ​ഗം മേ​ധാ​വി ജേ​ക്ക​ബ് ത​ളി​യ​ൻ, ഡി​ടെ​ക്നി​സ്റ്റ സ്റ്റാ​ഫ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജെ. ​ദീ​പ്തി, സ്റ്റു​ഡ​ന്‍റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ മെ​ൽ​ബി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ലാ​പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ന​ടി ഗാ​യ​ത്രി സു​രേ​ഷ് നി​ർ​വ​ഹി​ച്ചു. വി​വി​ധ കോ​ള​ജു​ക​ളി​ൽ നി​ന്നാ​യി നാ​നൂ​റി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളാ​ണ് ര​ണ്ടു ദി​വ​സ​ത്തെ ഫെ​സ്റ്റി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.