കൊച്ചി: കാമറയ്ക്ക് മുന്നിലും പിന്നിലും സ്ത്രീകൾ രചനയും ആഖ്യാനവും നടത്തിയ സിനിമകൾ കൊച്ചി-മുസിരിസ് ബിനാലെയിൽ പ്രദർശിപ്പിക്കുന്നു. ബിനാലെയിലെ ആർട്ടിസ്റ്റ്സ് സിനിമ വിഭാഗത്തിൽ രണ്ട് ഡോക്യുമന്ററിയടക്കം അഞ്ച് സിനിമകൾ അടങ്ങുന്നതാണ് പാക്കേജ്. ഇന്ത്യൻ സിനിമ, ’എ ഫീമെയിൽ നറേറ്റീവ്’ എന്നാണ് സിനിമ എഡിറ്റർ ബീന പോൾ ക്യൂറേറ്റ് ചെയ്ത പാക്കേജിന്റെ പേര്.
ബിനാലെ വേദിയായ കബ്രാൾ യാർഡിൽ ഇന്നു മുതൽ ഈ മാസം 12 വരെ വൈകുന്നേരം 6.30 നാണ് പ്രദർശനം. ലീന യാദവ് സംവിധാനം ചെയ്ത ’പാർച്ച്ഡ്’ ആണ് പാക്കേജിലെ ഉദ്ഘാടന ചിത്രം. പരജുല ഷായുടെ ’ബിയോണ്ട് ദ വീലും’, മധുശ്രീ ദത്തയുടെ ’സ്ക്രിബ്ൾസ് ഓഫ് അക്ക’യുമാണ് പാക്കേജിലെ ഡോക്യുമെന്ററികൾ.
അഞ്ജലി മേനോന്റെ ’മഞ്ചാടിക്കുരു’, ശ്രീബാല കെ. മേനോന്റെ ’പന്തി ഭോജനം’ എന്നിവയാണ് മറ്റു സിനിമകൾ.