എളേരിത്തട്ട്: ഇ.കെ.നായനാർ സ്മാരക ഗവ. കോളജ് യൂണിയന്റെ നേതൃത്വത്തിൽ രക്തം നൽകി ജീവൻ രക്ഷിക്കുന്നതിന്റെ പ്രധാന്യം യുവ തലമുറയ്ക്കു ബോധ്യപ്പെടുന്നതിന്റെ ഭാഗമായി കാസർഗോഡ് ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാന്പ് നടത്തി. ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. ഓഫ്വിൻ മാർഗ നിർദേശം നൽകി. രക്തദാന ക്യാന്പിന് കോളജ് യൂണിയൻ സ്റ്റാഫ് അഡ്വൈസർ ഡോ. കെ.പി.വിപിൻ ചന്ദ്രൻ, കോളജ് യൂണിയൻ ചെയർപേഴ്സണ് കെ.ജെ.ഉണ്ണിമായ, രജിത്കുമാർ, ശ്രീരാജ്, അഞ്ജലി രാജീവൻ, രമ്യ, പ്രശോഭ്, വൈഷ്ണവി എന്നിവർ നേതൃത്വം നൽകി.