+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പെ​ര​ളം-ക​ടു​മേ​നി കാ​വു​ക​ളി​ൽ ക​ളി​യാ​ട്ട ഉ​ത്സ​വ​ങ്ങ​ൾ ഇ​ന്നു തു​ട​ങ്ങും

ചി​റ്റാ​രി​ക്കാ​ൽ: പെ​ര​ളം ചാ​മു​ണ്ഡേ​ശ്വ​രി കാ​വി​ലെ​യും ക​ടു​മേ​നി വി​ഷ്ണു​മൂ​ർ​ത്തി മു​ണ്ഡ്യ​ക്കാ​വി​ലെ​യും ക​ളി​യാ​ട്ട ഉ​ത്സ​വ​ങ്ങ​ൾ​ക്ക് ഇ​ന്നു തു​ട​ക്ക​മാ​കും. പെ​ര​ളം കാ​വി​ൽ ഇ​ന്നു വൈ​കു​ന്നേ​
പെ​ര​ളം-ക​ടു​മേ​നി കാ​വു​ക​ളി​ൽ ക​ളി​യാ​ട്ട  ഉ​ത്സ​വ​ങ്ങ​ൾ ഇ​ന്നു തു​ട​ങ്ങും
ചി​റ്റാ​രി​ക്കാ​ൽ: പെ​ര​ളം ചാ​മു​ണ്ഡേ​ശ്വ​രി കാ​വി​ലെ​യും ക​ടു​മേ​നി വി​ഷ്ണു​മൂ​ർ​ത്തി മു​ണ്ഡ്യ​ക്കാ​വി​ലെ​യും ക​ളി​യാ​ട്ട ഉ​ത്സ​വ​ങ്ങ​ൾ​ക്ക് ഇ​ന്നു തു​ട​ക്ക​മാ​കും. പെ​ര​ളം കാ​വി​ൽ ഇ​ന്നു വൈ​കു​ന്നേ​രം ആ​റി​ന് ദീ​പാ​രാ​ധ​ന, രാ​ത്രി അ​ന്ന​ദാ​നം. തു​ട​ർ​ന്നു വീ​ര​ൻ, നാ​ട്ട​ട​ക്കം തെ​യ്യ​ങ്ങ​ളും വി​ഷ്ണു മൂ​ർ​ത്തി തെ​യ്യ​ത്തി​ന്‍റെ തോ​റ്റം പു​റ​പ്പാ​ടും. തു​ട​ർ​ന്ന് ചാ​ക്യാ​ർ​കൂ​ത്ത്.
നാളെ ​രാ​വി​ലെ മു​ത​ൽ​വി​ഷ്ണു മൂ​ർ​ത്തി, ക​രിം​ഗു​ളി​ക​ൻ തെ​യ്യ​ങ്ങ​ളു​ടെ പു​റ​പ്പാ​ട്.​ ഉ​ച്ച​യ്ക്ക് 1.30 ന് ​മാ​പ്പി​ള​യും ചാ​മു​ണ്ഡി​യും തെ​യ്യ​ങ്ങ​ൾ പു​റ​പ്പെ​ടും.​ വൈ​കു​ന്നേ​രം മൂ​ന്നി​ന് മു​ട​ന്തേ​മ്മ തെ​യ്യം പു​റ​പ്പാ​ട്. ​ക​ടു​മേ​നി വി​ഷ്ണു മൂ​ർ​ത്തി മു​ണ്ഡ്യ​ക്കാ​വി​ൽ കാ​ള​കാ​ട്ടി​ല്ല​ത്ത് മ​ധു​സൂദ​ന​ൻ ത​ന്ത്രി​യു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ലാ​ണ് ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ക.
ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് ബോം​ബെ​മു​ക്കി​ൽ നി​ന്നു ക​ല​വ​റ നി​റ​യ്ക്ക​ൽ ഘോ​ഷ​യാ​ത്ര. 6.30 ന് ​ദീ​പാ​രാ​ധ​ന. 10 ു​ വൈ​കു​ന്നേ​രം പ്ര​ഭാ​ഷ​ണം.​ഏ​ഴി​നു തു​ട​ങ്ങ​ൽ, രാ​ത്രി 10 മു​ത​ൽ തോ​റ്റം പു​റ​പ്പാ​ട്.11 ന് ​രാ​വി​ലെ ഒ​ന്പ​തി​ന് ചാ​മു​ണ്ഡേ​ശ്വ​രി തെ​യ്യം പു​റ​പ്പാ​ട്. 10.30ന് ​ഗു​ളി​ക​ൻ തെ​യ്യം 11.30ന് ​വി​ഷ്ണു മൂ​ർ​ത്തി​യു​ടെ പു​റ​പ്പാ​ട്.
​രാ​ത്രി ഏ​ഴി​നു തു​ട​ങ്ങ​ൽ.7.30 ന് ​ഭ​ജ​ന സ​ന്ധ്യ,9.30 മു​ത​ൽ തോ​റ്റം പു​റ​പ്പാ​ട്.12 ന് ​രാ​വി​ലെ ഒ​ന്പ​തി​ന് ചാ​മു​ണ്ഡേ​ശ്വ​രി തെ​യ്യം പു​റ​പ്പാ​ട്,10.30 ന് ​ഗു​ളി​ക​ൻ തെ​യ്യം പു​റ​പ്പാ​ട്.11.30 ന് ​വി​ഷ്ണു മൂ​ർ​ത്തി​യു​ടെ പു​റ​പ്പാ​ട്.​വൈ​കു​ന്നേ​രം 6.30 ന് ​ദീ​പാ​രാ​ധ​ന, ഏ​ഴി​നു തു​ട​ങ്ങ​ൽ. ഒ​ന്പ​തി​ന് കാ​ഴ്ച്ച​വ​ര​വ്,10 മു​ത​ൽ തോ​റ്റം. 13 നു ​രാ​വി​ലെ ഒ​ന്പ​തി​ന് ചാ​മു​ണ്ഡേ​ശ്വ​രി തെ​യ്യം.11 ന് ​വി​ഷ്ണു മൂ​ർ​ത്തി, വി​ഷ്ണു​മൂ​ർ​ത്തി​യു​ടെ ക​ന്പ​ല്ലൂ​ർ ക്ഷേ​ത്ര സ​ന്ദ​ർ​ശ​നം.12.30 ന് ​ഗു​ളി​ക​ൻ തെ​യ്യം. ക​ളി​യാ​ട്ട ദി​വ​സ​ങ്ങ​ളി​ൽ തു​ലാ​ഭാ​രം, നേ​ർ​ച്ച, നേ​ർ​ച്ച ക​ളി​യാ​ട്ടം, അ​ന്ന​ദാ​നം എ​ന്നി​വ​യു​ണ്ടാ​കു​മെ​ന്നു സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.