+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നെ​ഹ്റു യു​വ​കേ​ന്ദ്ര ക്ല​സ്റ്റ​ർ സ്പോ​ർ​ട്സ് മീ​റ്റ് സ​മാ​പി​ച്ചു

കാ​സ​ർ​ഗോ​ഡ്:​ നെ​ഹ്റു യു​വ​കേ​ന്ദ്ര​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഫ്ര​ണ്ട്സ് ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ് അ​ന്പ​ങ്ങാ​ട് ന​ട​ത്തി​യ ക്ല​സ്റ്റ​ർ​ത​ല ഇ​ന്‍റ​ർ ​യൂ​ത്ത് ക്ല​ബ് സ്പോ​ർ​ട്സ് മീ​റ്റ് സ
നെ​ഹ്റു യു​വ​കേ​ന്ദ്ര ക്ല​സ്റ്റ​ർ  സ്പോ​ർ​ട്സ് മീ​റ്റ് സ​മാ​പി​ച്ചു
കാ​സ​ർ​ഗോ​ഡ്:​ നെ​ഹ്റു യു​വ​കേ​ന്ദ്ര​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഫ്ര​ണ്ട്സ് ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ് അ​ന്പ​ങ്ങാ​ട് ന​ട​ത്തി​യ ക്ല​സ്റ്റ​ർ​ത​ല ഇ​ന്‍റ​ർ ​യൂ​ത്ത് ക്ല​ബ് സ്പോ​ർ​ട്സ് മീ​റ്റ് സ​മാ​പി​ച്ചു. ഫു​ട്ബോ​ളി​ൽ വി​വേ​കാ​ന​ന്ദ ചെ​റു​കാ​നം ജേ​താ​ക്ക​ളാ​യി. പീ​പ്പി​ൾ​സ് ക്ല​ബ് കാ​ലി​ച്ചാ​ന​ടു​ക്കം ര​ണ്ടാം സ്ഥാ​നം നേ​ടി. ആ​ല​ന്ത​ട്ട പ്രി​യ​ദ​ർ​ശി​നി ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ്, ആ​ല​ത്ത​ടി ഭാ​വ​ന ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ് വോ​ളി​ബോ​ളി​ലും പീ​പ്പി​ൾ​സ് ക്ല​ബ് കാ​ലി​ച്ചാ​ന​ടു​ക്കം, ഗോ​ൾ​ഡ​ൻ സ്റ്റാ​ർ ക​രി​പ്പോ​ടി ഷ​ട്ടി​ലി​ലും യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ നേ​ടി.
മ​ത്സ​രം നെ​ഹ്റു യു​വ​കേ​ന്ദ്ര ജി​ല്ലാ യൂ​ത്ത് കോ​-ഓ​ർ​ഡി​നേ​റ്റ​ർ എം.​അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡ് ജി​ല്ലാ കോ​-ഓ​ർ​ഡി​നേ​റ്റ​ർ എ.​വി.​ശി​വ​പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മി​ഥു​ൻ​രാ​ജ്, കെ.​സ​ജി​ത്ത്, നെ​ഹ്റു യു​വ​കേ​ന്ദ്ര ബ്ലോ​ക്ക് കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ എം.​വൈ​ശാ​ഖ്, ജു​ബൈ​ർ, അ​ശ്വി​ൻ രാ​ജ്, സു​ജി​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട്, നീ​ലേ​ശ്വ​രം, പ​ര​പ്പ എ​ന്നീ ബ്ലോ​ക്കു​ക​ളി​ലെ യൂ​ത്ത് ക്ല​ബു​ക​ൾ​ക്കാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്.