+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നി​ഷ് ഓ​ണ്‍​ലൈ​ൻ സെ​മി​നാ​ർ 15ന്

കാ​സ​ർ​ഗോ​ഡ്:​ ​സാ​മൂ​ഹ്യ​നീ​തി ഡ​യ​റ​ക്ട​റേ​റ്റ് തി​രു​വ​ന​ന്ത​പു​രം നി​ഷി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​സ്ഥാ​ന ത​ല​ത്തി​ൽ കേ​ൾ​വി​ക്കു​റ​വു​ള​ള കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​
നി​ഷ് ഓ​ണ്‍​ലൈ​ൻ സെ​മി​നാ​ർ 15ന്
കാ​സ​ർ​ഗോ​ഡ്:​ ​സാ​മൂ​ഹ്യ​നീ​തി ഡ​യ​റ​ക്ട​റേ​റ്റ് തി​രു​വ​ന​ന്ത​പു​രം നി​ഷി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​സ്ഥാ​ന ത​ല​ത്തി​ൽ കേ​ൾ​വി​ക്കു​റ​വു​ള​ള കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണ്‍​ലൈ​ൻ സെ​മി​നാ​ർ 15നു ​രാ​വി​ലെ 10.30 മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ യൂ​ണി​റ്റി​ൽ ന​ട​ക്കും. നി​രാ​മ​യ ആ​രോ​ഗ്യ ഇ​ൻ​ഷൂ​റ​ൻ​സ് പ​ദ്ധ​തി എ​ന്ന വി​ഷ​യ​ത്തി​ലാ​ണ് ഓ​ണ്‍​ലൈ​ൻ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഓ​ട്ടി​സം, സെ​റി​ബ്ര​ൽ പാ​ൾ​സി, ബു​ദ്ധി​ന്യൂ​ന​ത, ബ​ഹു​വൈ​ക​ല്യം എ​ന്നി​വ ഉ​ള​ള​വ​രു​ടെ ക്ഷേ​മ​ത്തി​നാ​യി ന​ൽ​കു​ന്ന ആ​രോ​ഗ്യ ഇ​ൻ​ഷൂ​റ​ൻ​സ് പ​ദ്ധ​തി​യാ​ണ് നി​രാ​മ​യ ഹെ​ൽ​ത്ത് ഇ​ൻ​ഷൂ​റ​ൻ​സ് സ്കീം. ​കേ​ന്ദ്ര സാ​മൂ​ഹി​ക നീ​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നാ​ഷ​ണ​ൽ ട്ര​സ്റ്റ് ത​ദ്ദേ​ശ​ത​ല ജി​ല്ലാ ക​മ്മി​റ്റി​യാ​ണ് ബു​ദ്ധി​പ​ര​മാ​യ വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടു​ന്ന ആ​ളു​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ളും ക്ഷേ​മ​വും ഉ​റ​പ്പാ​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ കേ​ൾ​വി​ക്കു​റ​വു​ള​ള കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ക​ള​ക്ട​റേ​റ്റി​ലെ ഡി ​ബ്ലോ​ക്ക് ര​ണ്ടാം നി​ല​യി​ൽ ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ യൂ​ണി​റ​റ് ഓ​ഫീ​സി​ൽ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഫോ​ണ്‍:04994 256990. ഇ-​മെ​യി​ൽ Email:dcpuksd@gmail.com.