വെള്ളരിക്കുണ്ട്: കേരള സീനിയർ സിറ്റിസണ്‍സ് ഫോറത്തിന്റെ ബളാൽ പഞ്ചായത്തുതല കണ്വൻഷൻ ബളാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. കുഞ്ഞുമൊയ്തു അധ്യക്ഷത വഹിച്ചു. സുകുമാരൻ, ടോമി വട്ടയ്ക്കാട്ട്, പുഴക്കര കുഞ്ഞിക്കണ്ണൻ നായർ, പി.സി.പ്രസന്ന, ഭാസ്കരൻനായർ, ആന്റണി കുന്പുക്കൽ, തോമസ് പറന്പകത്ത് എന്നിവർ പ്രസംഗിച്ചു.