ചാലക്കുടി: ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസും നഗരസഭ 21-ാം വാർഡും സംയുക്തമായി സംഘടിപ്പിച്ച കാർണിവൽ 2017ൽ പ്രശസ്ത പിന്നണിഗായകൻ മധു ബാലകൃഷ്ണന് അന്തരിച്ച ബി.പി.അപ്പുകുട്ടൻ മാസ്റ്ററുടെ സ്മരണാർഥം ഏർപ്പെടുത്തിയ കലാപ്രതിഭ പുരസ്കാരം ബി.ഡി.ദേവസി എംഎൽഎ സമ്മാനിച്ചു.
പ്രസിഡന്റ് യു.വി.മാർട്ടിൻ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ ഉഷ പരമേശ്വരൻ, വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറന്പിൽ, ബാബുരാജ് അന്മനട, ഷാജു ചിറയത്ത്, നസീർ പള്ളിമുറ്റത്ത്, ജോജു ജി. പുല്ലൻ, കെ.പി.ഗോപി, അജു പുല്ലൻ എന്നിവർ പ്രസംഗിച്ചു.
സെൽഫി കോൺടസ്റ്റ് മത്സര വിജയികൾക്ക് മധു ബാലകൃഷ്ണൻ, സിനിമാതാരം അംബിക മോഹൻ എന്നിവർ സമ്മാനദാനം നടത്തി. യുവ വിദേശ വ്യവസായി അവാർഡ് സിജു ആന്റോ വിതയത്തിലും ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ഇ.ടി.ദേവസിയും ഏറ്റുവാങ്ങി. സുനിൽ ആന്റണി സ്വാഗതവും ആന്റോ ചെറിയാൻ നന്ദിയും പറഞ്ഞു.