+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൗ​ജ​ന്യ കി​ഡ്നിരോ​ഗ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ

ഇ​രി​ങ്ങാ​ല​ക്കു​ട: സൗ​ഹൃ​ദ കൂ​ട്ടാ​യ്മ തൃ​ശൂ​ർ അ​ശ്വ​നി ഹോ​സ്പി​റ്റ​ലി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സൗ​ജ​ന്യ കി​ഡ്നി രോ​ഗ നി​ർ​ണ​യ ക്യാ​ന്പും ബോ​ധ​വ​ൽ​ക​ര​ണ സെ​മി​നാ​റും ന​ട​ത്തി. 247 പേ​ർ ക്യാ​ന്പി​ൽ
സൗ​ജ​ന്യ കി​ഡ്നിരോ​ഗ  ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ
ഇ​രി​ങ്ങാ​ല​ക്കു​ട: സൗ​ഹൃ​ദ കൂ​ട്ടാ​യ്മ തൃ​ശൂ​ർ അ​ശ്വ​നി ഹോ​സ്പി​റ്റ​ലി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സൗ​ജ​ന്യ കി​ഡ്നി രോ​ഗ നി​ർ​ണ​യ ക്യാ​ന്പും ബോ​ധ​വ​ൽ​ക​ര​ണ സെ​മി​നാ​റും ന​ട​ത്തി. 247 പേ​ർ ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്തു. ഇ​രി​ങ്ങാ​ല​ക്കു​ട സ​ഹ​ക​ര​ണ ആ​ശു​പ​ത്രി ചെ​യ​ർ​മാ​ൻ എം.​പി. ജാ​ക്സ​ണ്‍ ക്യാ​ന്പും സെ​മി​നാ​റും ഉ​ദ്ഘാ​ട​നം ചെ​യ്തു. സു​നി​ൽ മു​ഗ​ൾ​ക്കു​ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡോ. ​ബി​നീ​ഷ് ക്യാ​ന്പി​നു നേ​തൃ​ത്വം ന​ൽ​കി. ക്യാ​ന്പി​നോ​ട​നു​ബ​ന്ധി​ച്ച് 12 ന് ​അ​രി​പ്പാ​ലം എ​എം​എ​ൽ​പി സ്കൂ​ളി​ൽ രാ​വി​ലെ 9.30 ന് ​പോ​ലീ​സും പൊ​തു​ജ​ന​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എം.​കെ. സു​രേ​ഷ്കു​മാ​റും, ല​ഹ​രി വി​മു​ക്ത കേ​ര​ളം എ​ന്ന വി​ഷ​യ​ത്തി​ൽ ല​ഹ​രി വി​രു​ദ്ധ സ​മി​തി സം​സ്ഥാ​ന കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഇ​സാ​ബി​ൻ അ​ബ്ദു​ൾ​ക​രീ​മും ക്ലാ​സു​ക​ൾ ന​യി​ക്കും.
ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ നി​മ്യ ഷി​ജു സെ​മി​നാ​റി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.