ോടാലി: മറ്റത്തൂർ ഗ്രാമപഞ്ചായത്തോഫീസിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സിപിഐ മറ്റത്തൂർ ലോക്കൽ സെക്രട്ടറി സി.യു.പ്രിയൻ തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. സെക്രട്ടറി, അസി.സെക്രട്ടറി എന്നിവർ അവധിയിലാണ്.
എൽഡി, യുഡി ക്ലാർക്കുമാരുടെ നാലുതസ്തികകൾ ഒഴിഞ്ഞു കിടക്കുന്നു. എൻജിനീയറിംഗ് വിഭാഗത്തിലെ ഓവർസീയറും അവധിയിലാണ്. ഇതുമൂലം പദ്ധതി പ്രവർത്തനങ്ങളിലും പൊതുജനങ്ങൾക്കു നൽകേണ്ട അവശ്യസേവനങ്ങളിലും വിവിധ സർട്ടിഫിക്കറ്റുകൾ നൽകുന്നതിലും കാലതാമസം നേരിടുന്നതായി നിവേദനത്തിൽ ചൂണ്ടിക്കാട്ടി.