+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ദ്യാ​ർ​ഥി​നിക​ളു​ടെ ശാ​ക്തീ​ക​ര​ണ ശി​ല്പ​ശാ​ല ​നടത്തി

കേ​ച്ചേ​രി: ചൊ​വ്വ​ന്നൂ​ർ ബ്ലോ​ക്ക് റി​സോ​ഴ്സ് സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചൂ​ണ്ട​ൽ ഗ​വ​ൺ​മെ​ന്‍റ് യു​പി സ്കൂ​ളി​ൽ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി യു​പി വി​ഭാ​ഗം വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ ഉ​ണ​ർ​വ് ശാ​ക
വി​ദ്യാ​ർ​ഥി​നിക​ളു​ടെ ശാ​ക്തീ​ക​ര​ണ ശി​ല്പ​ശാ​ല ​നടത്തി
കേ​ച്ചേ​രി: ചൊ​വ്വ​ന്നൂ​ർ ബ്ലോ​ക്ക് റി​സോ​ഴ്സ് സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചൂ​ണ്ട​ൽ ഗ​വ​ൺ​മെ​ന്‍റ് യു​പി സ്കൂ​ളി​ൽ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി യു​പി വി​ഭാ​ഗം വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ ഉ​ണ​ർ​വ് ശാ​ക്തീ​ക​ര​ണ ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു.
ചൂ​ണ്ട​ൽ പ​ഞ്ചാ​യ​ത്തി​ലെ കേ​ച്ചേ​രി ജ്ഞാ​ന​പ്ര​കാ​ശി​നി യു​പി വി​ഭാ​ഗം വി​ദ്യാ​ർ​ഥി​നിക​ളു​ടെ ഉ​ണ​ർ​വ് ശാ​ക്തീ​ക​ര​ണ ശി​ല്പ​ശാ​ല ശ്ര​ദ്ധേ​യ​മാ​യി.
ചൂ​ണ്ട​ൽ പ​ഞ്ചാ​യ​ത്തി​ലെ കേ​ച്ചേ​രി ജ്ഞാ​ന​പ്രാ​ക​ശി​നി യു​പി സ്കൂ​ൾ, പാ​റ​ന്നൂ​ർ സെ​ന്‍റ് തോ​മ​സ് യു​പി സ്കൂ​ൾ, ചൂ​ണ്ട​ൽ ലേ​ഡി ഇ​മ്മാ​ക്കു​ലേ​റ്റ് ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ലെ യു​പി വി​ഭാ​ഗം, ചൂ​ണ്ട​ൽ ഗ​വ​ൺ​മെ​ന്‍റ് യു​പി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​ന്പ​തോ​ളം വി​ദ്യാ​ർ​ഥി​ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും ബി​ആ​ർ​സി പ്ര​തി​നി​ധി​ക​ളും വി​ദ്യാ​ഭ്യാ​സ-​ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​മാ​ണ് ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്ത​ത്. വ്യ​ക്തി​ശു​ചി​ത്വം, വ്യ​ക്തി​ത്വ​വി​ക​സ​നം, നി​യ​മ​ബോ​ധ​വ​ത്ക​ര​ണം, ക​ര​കൗ​ശ​ല നി​ർ​മാ​ണ പ​രി​ശീ​ല​നം, കൗ​ൺ​സി​ലിം​ഗ് എ​ന്നി​വ​യും ന​ട​ന്നു. ചൂ​ണ്ട​ൽ ഗ​വ​ൺ​മെ​ന്‍റ് യു​പി സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ചൂ​ണ്ട​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്.​ക​രീം ശാ​ക്തീ​ക​ര​ണ ശി​ല്പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഷൈ​ല​ജ പു​ഷ്പാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചൊ​വ്വ​ന്നൂ​ർ ബി​ആ​ർ​സി കോ-​ഓ​ഡി​നേ​റ്റ​ർ പി.​കെ.​അ​ബൂ​ബ​ക്ക​ർ ക്യാ​ന്പ് വി​ശ​ദീ​ക​ര​ണ​വും ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​കെ.​ആ​ന്‍റ​ണി മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. ചൂ​ണ്ട​ൽ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ജൂ​ണി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സ് ഗം​ഗാ​ദേ​വി, റെ​ന്നി ആ​ന്‍റ​ണി, ഷീ​ജ ജോ​സ​ഫ് എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.
മെ​റി​ൻ ജോ​സ​ഫ് എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. മെ​റി​ൻ രാ​ഹു​ൽ കൗ​ൺ​സി​ലിം​ഗി​ന് നേ​തൃ​ത്വം ന​ൽ​കി. സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക വ​ത്സ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജ​ല​ജാ​മ​ണി, വി.​വി.​വേ​ണു​ഗോ​പാ​ൽ, ബി​പി​ഒ ജോ​ൺ ബി.​പു​ലി​ക്കോ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.