എറവ്: അരിന്പൂർ ഗ്രാമപഞ്ചായത്തിലെ പെരുന്പുഴയിൽ ആരംഭിച്ച സമഗ്ര കുടിവെള്ള പദ്ധതി എൽഡിഎഫ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് മനുഷ്യചങ്ങല തീർത്തു.
അരിന്പൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടിവെള്ള പദ്ധതിയുടെ വെള്ളം ശേഖരിക്കുന്ന കുളത്തിന് മുന്പിലായിരുന്നു ഇന്നലെ സന്ധ്യയ്ക്ക് മനുഷ്യച്ചങ്ങല തീർത്തത്.
കഴിഞ്ഞ യുഡിഎഫ് ഭരണസമിതിയാണ് പദ്ധതിക്ക് തുടക്കമിട്ടത്. ഇതിനുവേണ്ടി കുളം ആഴം കൂട്ടി നവീകരിച്ച് ജലസംഭരണിയാക്കി. ഒന്നാംഘട്ടത്തിലെ തുടർ പ്രവർത്തനങ്ങൾക്കായി 61 ലക്ഷം രൂപ വാട്ടർ അഥോറിറ്റിയിൽ നിക്ഷേപിച്ചു. എന്നാൽ ഇപ്പോൾ എൽഡിഎഫിന്റെ ഗ്രാമപഞ്ചായത്ത് ജില്ലാ പഞ്ചായത്ത് ഭരണസമിതികൾ പദ്ധതി അട്ടിമറിക്കുകയാണെന്നും തുക വകമാറ്റി ചെലഴിക്കാൻ ശ്രമിക്കുകയാണെന്നും ആരോപിച്ചു.
മണ്ഡലം പ്രസിഡന്റ് സി.എൽ.ജോൺസൺ, ഡിസിസി സെക്രട്ടറിമാരായ കെ.കെ.ബാബു, വി.സുരേഷ് കുമാർ, പി.കെ.രാജൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ സി.ശില്പ, സുധാ സദാനന്ദൻ, മുൻ ഗ്രാമപഞ്ചായത്തംഗങ്ങളായ സി.ശില്പ, സുധാ സദാനന്ദൻ, മുൻ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.എ.ജോസ്, ജെൻസൻ കെ.ജെയിംസ് എന്നിവരുൾപ്പെടെ നിരവധിപേർ പങ്കെടുത്തു.