+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​ഹ​പാ​ഠി​ക്ക് വീട് നിർമിക്കാൻ സ്കൂ​ളി​ൽ നന്മക്കു​ടു​ക്ക

ചെ​മ്മാ​പ്പി​ള്ളി: ത​ങ്ങ​ളു​ടെ സ​ന്തോ​ഷ​ത്തെ​യും കാ​രു​ണ്യ​ത്തേ​യും സ​ഹാ​നു​ഭൂ​തി​യെ​യും കാ​ശു കു​ടു​ക്ക​യി​ൽ നി​ക്ഷേ​പി​ച്ച്, ക​യ​റി​ക്കി​ട​ക്കാ​ൻ വീ​ടി​ല്ലാ​ത്ത സ​ഹ​പാ​ഠി​ക്ക് കൂ​ടൊ​രു​ക്കാ​ൻ കു​ര
സ​ഹ​പാ​ഠി​ക്ക് വീട് നിർമിക്കാൻ  സ്കൂ​ളി​ൽ നന്മക്കു​ടു​ക്ക
ചെ​മ്മാ​പ്പി​ള്ളി: ത​ങ്ങ​ളു​ടെ സ​ന്തോ​ഷ​ത്തെ​യും കാ​രു​ണ്യ​ത്തേ​യും സ​ഹാ​നു​ഭൂ​തി​യെ​യും കാ​ശു കു​ടു​ക്ക​യി​ൽ നി​ക്ഷേ​പി​ച്ച്, ക​യ​റി​ക്കി​ട​ക്കാ​ൻ വീ​ടി​ല്ലാ​ത്ത സ​ഹ​പാ​ഠി​ക്ക് കൂ​ടൊ​രു​ക്കാ​ൻ കു​രു​ന്നു​ക​ൾ.
ചെ​മ്മാ​പ്പി​ള്ളി എഎ​ൽപി സ്കൂ​ളി​ലെ ന​ഴ്സ​റി ക്ലാ​സ് അ​ട​ക്ക​മു​ള്ള വി​വി​ധ ഡി​വി​ഷ​നു​ക​ളി​ലെ കു​ട്ടി​ക​ളാ​ണ് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന സ​ഹ​പാ​ഠി​യെ സ​ഹാ​യി​ക്കാ​ൻ മു​ന്നി​ട്ടി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. വീ​ടി​ല്ലാ​ത്ത​തി​നാ​ൽ തൊ​ഴു​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന കു​ട്ടി​യു​ടെ പ​ശ്ചാ​ത്ത​ലം മ​ന​സി​ലാ​ക്കി​യ​പ്പോ​ഴാ​ണ് പിടിഎയു​ടെ ശ്ര​ദ്ധ ഈ ​ആ​ശ​യ​ത്തി​ലേ​ക്ക് പ​തി​ഞ്ഞ​ത്.
മൂ​ഞ്ഞേ​ലി റെ​ജി - ബി​നി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​യ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി റി​ഗി​ൻ​സി​നു വേ​ണ്ടി​യാ​ണ് സ്കൂ​ളി​ലെ കൂ​ട്ടു​കാ​ർ​ക്കൊ​പ്പം പിടിഎയും ​നാ​ട്ടു​കാ​രു​ം ഒ​ത്തു ചേ​രു​ന്ന​ത്. റെ​ജി​യും ബി​നി​യും കൂ​ലി​വേ​ല ചെ​യ്താ​ണ് മ​ക്ക​ളെ പ​ഠി​പ്പി​ക്കു​ന്ന​തും കു​ടും​ബം പു​ല​ർ​ത്തു​ന്ന​തും. വീ​ട് നി​ർ​മിച്ചു ന​ൽ​കു​ന്ന​തി​നു ത​യ്യാ​റാ​യി പ​ല​രും മു​ന്നോ​ട്ടു​വ​ന്നി​രു​ന്നു​വെ​ങ്കി​ലും സ്വ​ന്ത​മാ​യി സ്ഥ​ലം ഇ​ല്ലാ​ത്ത​തി​നാ​ൽ അ​തെ​ല്ലാം പാ​ഴാ​വു​ക​യാ​യി​രു​ന്നു.
ഇ​ന്ന​ലെ സ്കൂ​ൾ അ​സം​ബ്ലി​യി​ൽ വ​ച്ച് റി​ഗി​ൻ​സി​ന്‍റെ കൂ​ട്ടു​കാ​രെ​ല്ലാം പിടിഎ ന​ൽ​കി​യ കാ​ശു കു​ടു​ക്ക​യും വാ​ങ്ങി കൂ​ട്ടു​കാ​ര​നെ പു​ത്ത​ൻ​വീ​ട്ടി​ലേ​ക്ക് കൈ​പി​ടി​ച്ചു ക​യ​റ്റു​മെ​ന്ന പ്ര​തി​ജ്ഞ​യു​മാ​യി​ട്ടാ​ണ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​ത്. ​അ​ദ്ധ്യ​യ​ന വ​ർ​ഷം അ​വ​സാ​നി​ക്കു​ന്പോ​ൾ സ​മാ​ഹ​രി​ച്ച​ തുക ​വി​ദ്യാ​ർ​ഥി​ക്ക് കൈ​മാ​റു​മെ​ന്ന് പിടിഎ പ്ര​സി​ഡ​ന്‍റ് ഇ.​പി.​ഹ​രീ​ഷ്, ഹെ​ഡ്മി​സ്ട്ര​സ് സു​ഷ​മ ടീ​ച്ച​ർ എ​ന്നി​വ​ർ പ​റ​ഞ്ഞു.