+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലൈ​ബ്ര​റി മാ​നേ​ജ്മെ​ന്‍റ് ദേ​ശീ​യ സ​മ്മേ​ള​നം തു​ട​ങ്ങി

തി​രൂ​ർ: നാ​ഷ​ണ​ൽ കോ​ണ്‍​ഫ​റ​ൻ​സ് ഓ​ണ്‍ അ​ക്കാ​ഡ​മി​ക് ലൈ​ബ്ര​റി മാ​നേ​ജ്മെ​ന്‍റ് ​ദ്വി​ദി​ന ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ന് മ​ല​യാ​ളം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ തു​ട​ക്കം. ഡെ​ൽ​നെ​റ്റ് (ഡ​വ​ല​പ്പി​ംഗ് ലൈ​ബ്
ലൈ​ബ്ര​റി മാ​നേ​ജ്മെ​ന്‍റ് ദേ​ശീ​യ സ​മ്മേ​ള​നം തു​ട​ങ്ങി
തി​രൂ​ർ: നാ​ഷ​ണ​ൽ കോ​ണ്‍​ഫ​റ​ൻ​സ് ഓ​ണ്‍ അ​ക്കാ​ഡ​മി​ക് ലൈ​ബ്ര​റി മാ​നേ​ജ്മെ​ന്‍റ് ​ദ്വി​ദി​ന ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ന് മ​ല​യാ​ളം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ തു​ട​ക്കം. ഡെ​ൽ​നെ​റ്റ് (ഡ​വ​ല​പ്പി​ംഗ് ലൈ​ബ്ര​റി നെ​റ്റ‌്‌വ​ർ​ക്ക്) ഫൗ​ണ്ട​ർ ഡ​യ​റ​ക്ട​ർ ഡോ. ​എ​ച്ച്.​കെ. കൗ​ൾ ഉ​ദ്ഘാ​ട​നം ചെയ്തു.
വി​വ​ര​സാ​ങ്കേ​തി​ക രം​ഗ​ത്തു അ​നു​ദി​നം ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളാ​ൻ അ​ക്കാ​ഡ​മി​ക് ലൈ​ബ്ര​റി മേ​ഖ​ല സ​ജ്ജ​മാ​ക​ണ​മെ​ന്ന് ഡോ. ​കൗ​ൾ പ​റ​ഞ്ഞു. ഏ​റെ സ​ങ്കീ​ർ​ണ​മാ​ണ് ഐടി രം​ഗ​ത്തെ ഭാ​വി​യും വ​ർ​ത്ത​മാ​ന​വും. അ​റി​വു​ക​ളു​ടെ ലോ​ക​ത്ത് അ​ക്കാ​ഡ​മി​ക് ഗ​വേ​ഷ​ക​ർ​ക്കും പ​ഠി​താ​ക്ക​ൾ​ക്കും ഒ​പ്പം നി​ൽ​ക്കാ​ൻ ലൈ​ബ്ര​റി​ക​ൾ​ക്കു ക​ഴി​യ​ണം. ലൈ​ബ്രേ​റി​യ​ൻ​മാ​രു​ടെ മ​നോ​ഭാ​വ​ത്തി​ലും ക​ഴി​വി​ലും മാ​റ്റം വേ​ണം. വി​ര​ൽ​തു​ന്പി​ൽ വി​വ​ര​ങ്ങ​ൾ ഉ​ണ്ടാ​ക​ണം. ഉ​പ​ഭോ​ക്താ​വി​ന്‍റെ മ​ന​സ​റി​ഞ്ഞ് വി​ജ്ഞാ​ന സ്രോ​ത​സു​ക​ൾ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
വൈ​സ് ചാ​ൻ​സ​ല​ർ കെ. ​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വഹിച്ചു. അ​ക്കാ​ഡ​മി​ക് ഡീ​ൻ പ്ര​ഫ. എം. ​ശ്രീ​നാ​ഥ​ൻ, ഡോ. ​ടി. അ​നി​ത​കു​മാ​രി, ര​ജി​സ്ട്രാ​ർ കെ. ​എം. ഭ​ര​ത​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
അ​ക്കാ​ഡ​മി​ക് - ഗ​വേ​ഷ​ണ മി​ക​വി​നു ഇ-​വി​ഭ​വ​കേ​ന്ദ്ര​ങ്ങ​ൾ വി​ഷ​യ​ത്തി​ൽ ന​ട​ന്ന ആ​ദ്യ സെ​ഷ​നി​ൽ മാം​ഗ്ലൂ​ർ സ​ർ​വ​ക​ലാ​ശാ​ലയിലെ ഡോ. ​ഈ​ശ്വ​ർ ഗൗ​ഡ​ർ പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ചു.
നോ​ള​ജ് മാ​നേ​ജ്മെ​ന്‍റ് എ​ന്ന വി​ഷ​യ​ത്തി​ൽ മ​ദ്രാ​സ് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ മു​ൻ അ​ക്കാ​ഡ​മി​ക് ഡീ​ൻ ഡോ. ​കെ.​എ​സ് രാ​ഘ​വ​ൻ ക്ലാ​സെ​ടു​ത്തു. അ​നി​ൽ​ദാ​സി​ന്‍റെ ഗ​സ​ൽ ക​ച്ചേ​രി അ​ര​ങ്ങേ​റി. ഇ​രു​നൂ​റോ​ളം പ്ര​തി​നി​ധി​ക​ളാണ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കുന്നത്.
More in Malappuram :