മഞ്ചേരി: പയ്യനാട്, എളങ്കൂർ, മഞ്ഞപ്പറ്റ ഭാഗങ്ങളിൽ മോഷണം വ്യാപകമാകുന്നു. ഈയിടെ നടന്ന അഞ്ച് മോഷണങ്ങളിൽ മാത്രം നഷ്ടപ്പെട്ടത് നൂറിലധികം പവൻ സ്വർണാഭരണങ്ങളും പതിനേഴ് ലക്ഷത്തിൽപരം രൂപയുമാണ്.
കൊള്ളയടിക്കപ്പെട്ട വീടുകളിലൊന്ന് പോലീസ് ദന്പതികളുടെതാണെന്നതും കൗതുകകരം. അന്വേഷണം ഉൗർജിതമായി നടക്കുന്നുവെന്നാണ് പോലീസ് ഭാഷ്യം. എന്നാൽ നാളിതുവരെ ഒരു കേസിനു പോലും തുന്പുണ്ടാക്കാനായിട്ടില്ല.
മഞ്ഞപ്പറ്റ കളത്തിങ്ങൾ മുഹമ്മദ് അഷ്റഫിന്റെ വീടിന്റെ മുൻഭാഗത്തെ വാതിൽ തകർത്ത് അകത്തു കടന്ന മോഷ്ടാവ് കവർന്നത് അലമാരയിലുണ്ടായിരുന്ന പതിനാറര ലക്ഷം രൂപയും നാല് പവൻ സ്വർണാഭരണങ്ങളുമായിരുന്നു. വില പിടിപ്പുള്ള വാച്ചും രണ്ട് ചെക്ക് ലീഫുകളും ഇവിടെ നിന്ന് മോഷണം പോയിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. ചെറാങ്കുത്ത് ചെരിപ്ര ഷിബുവിന്റെ വീട്ടിൽ കയറിയ മോഷ്ടാവ് കവർന്നത് 13 പവൻ സ്വർണാഭരണങ്ങളും അര ലക്ഷം രൂപയുമാണ്.
എളങ്കൂർ ചാരങ്കാവിലാണ് പോലീസ് ദന്പതികളുടെ വീട് കൊള്ളയടിക്കപ്പെട്ടത്. സ്പെഷൽ ബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥനായ അരവിന്ദാക്ഷൻ - ഷീജ ദന്പതികളുടെ വീട്ടിൽ 17 പവൻ സ്വർണാഭരണങ്ങൾ മോഷണം പോയി. മഞ്ഞപ്പറ്റയിലെ ഫോട്ടോഗ്രാഫറുടെ വീട്ടിൽ നിന്നു നഷ്ടപ്പെട്ടത് 15 പവൻ സ്വർണാഭരണങ്ങൾ. മഞ്ചേരി കാരാപ്പറന്പിൽ വീടിന്റെ പിൻഭാഗത്തെ വാതിൽ കുത്തി തുറന്ന് അകത്തു കയറിയ മോഷ്ടാവ് 60 പവൻ സ്വർണാഭരണങ്ങൾ അപഹരിച്ചു. ഓരോ മോഷണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്പോൾ ഉന്നത പോലീസ് ഉദ്യോഗസ്ഥർ, ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തുന്നുവെങ്കിലും തെളിവുകൾ കണ്ടെത്താനാകത്തതാണ് പോലീസിനെ കുഴക്കുന്നത്.