മലപ്പുറം: മലപ്പുറം കോ-ഓപ്പറേറ്റീവ് കോളജ് ജില്ലാ കലോത്സവം 11,12 തീയതികളിൽ എംഎസ്പി സ്കൂളിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. 11ന് രാവിലെ 10ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്്്ഘാടനം ചെയ്യും. 18 കോളജുകളിൽ നിന്നായി 1800 ഓളം വിദ്യാർഥികൾ പങ്കെടുക്കും. പി.ഉബൈദുള്ള എംഎൽഎ അധ്യക്ഷനാവും.
സഹകരണ വിദ്യാഭ്യാസ മേഖലയിലെ പ്രമുഖ സഹകാരികളെ മഞ്ഞളാംകുഴി അലി എംഎൽഎ ആദരിക്കും. 12ന് വൈകിട്ട് അഞ്ചിന് സമാപന സമ്മേളനം മന്ത്രി കെ.ടി.ജലീൽ ഉദ്ഘാടനം ചെയ്യും. കലോത്സവത്തിന് മുന്നോടിയായി വെള്ളിയാഴ്ച വൈകിട്ട് നാലിന് മലപ്പുറം മുനിസിപ്പൽ ബസ് സ്റ്റാന്റ് പരിസരത്തു നിന്ന് സാംസ്കാരിക ഘോഷയാത്രയുണ്ടാവും.