കാളികാവ്: സ്കൂൾ ബസുകളിൽ പോലീസ് പരിശോധന നടത്തി. സ്കൂൾ ബസ് ഡ്രൈവർമാർ മദ്യപിച്ച് വാഹമോടിക്കുന്നത് ശ്രദ്ധയിൽപെട്ടതോടെയാണ് വിവിധ പോലീസ് സ്റ്റേഷനുകളിൽ എസ്ഐമാർ ബസുകളിൽ ഇന്നലെ വ്യാപക പരിശോധന നടത്തിയത്.
കാളികാവിൽ അഡീഷണൽ എസ്ഐ ഇ.വി സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
ജില്ലാ പോലീസ് മേധാവിയുടെ നിർദേശ പ്രകാരമാണ് പരിശോധന നടത്തിയതെന്നും പരിശോധനയിൽ മദ്യപിച്ച് സ്കൂൾ വാഹനമോടിക്കുന്നതായി കണ്ടെത്തിയില്ലെന്നും എസ്ഐ പറഞ്ഞു.
സിപിഒ ജയേഷും പരിശോധനയിൽ പങ്കെടുത്തു.