പുൽപ്പള്ളി: സംസ്ഥാനത്തെ മികച്ച സ്പെഷൽ സ്കൂളിനുള്ള അവാർഡ് ലഭിച്ച കൃപാലയ സ്കൂൾ വിദ്യാർഥികളെയും അധ്യാപകരെയും ആദരിക്കലും സ്കൂളിന്റെ 15-ാം വാർഷികാഘോഷവും നടത്തി. ഫാ. ജോസ് മുണ്ടയ്ക്കൽ ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നേടം അധ്യക്ഷത വഹിച്ചു. വിദ്യാർഥികൾക്കും അധ്യാപകർക്കുമുള്ള ഉപഹാര വിതരണവും അദ്ദേഹം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ. പോൾ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ. പോൾ മുഖ്യപ്രഭാഷണം നടത്തി. മാനേജർ സിസ്റ്റർ എൽസ പൈകട, അലീന ജേക്കബ്, എം.ജെ. ജയിംസ്, ഹെഡ്മിസ്ട്രസ് സിസ്റ്റർ ആൻസ് മരിയ, ഷിബു എന്നിവർ പ്രസംഗിച്ചു.