+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബി​സി​ന​സ് ക​റ​സ്പോ​ണ്ട​ന്‍റ് ബാ​ങ്കിം​ഗ് ഉദ്ഘാടനം നാളെ

മാ​ന​ന്ത​വാ​ടി: ന​ല്ലൂ​ർ​നാ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ന​ട​പ്പാ​ക്കു​ന്ന ന​ല്ലൂ​ർ​നാ​ട് മോ​ഡ​ൽ ബി​സി​ന​സ് ക​റ​സ്പോ​ണ്ട​ന്‍റ് (ബി​സി) ബാ​ങ്കിം​ഗ് ഉ​ദ്ഘാ​ട​നം സ​ഹ​ക​ര​ണ മ​ന്ത്രി ക​ട​കം​പ​ള്ളി സു​ര
ബി​സി​ന​സ് ക​റ​സ്പോ​ണ്ട​ന്‍റ് ബാ​ങ്കിം​ഗ് ഉദ്ഘാടനം നാളെ
മാ​ന​ന്ത​വാ​ടി: ന​ല്ലൂ​ർ​നാ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ന​ട​പ്പാ​ക്കു​ന്ന ന​ല്ലൂ​ർ​നാ​ട് മോ​ഡ​ൽ ബി​സി​ന​സ് ക​റ​സ്പോ​ണ്ട​ന്‍റ് (ബി​സി) ബാ​ങ്കിം​ഗ് ഉ​ദ്ഘാ​ട​നം സ​ഹ​ക​ര​ണ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ നി​ർ​വ​ഹി​ക്കു​ം.. നാ​ളെ വൈ​കു​ന്നേ​രം മൂ​ന്നി​ന് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഒ​രോ വീ​ട്ടു​വാ​തി​ൽ​ക്ക​ലും ബാ​ങ്കിം​ഗ് സേ​വ​നം എ​ത്തി​ക്കു​ക എ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. ബാ​ങ്കി​ന് കീ​ഴി​ൽ രൂ​പീ​ക​രി​ച്ചി​രി​ക്കു​ന്ന ഫാ​ർ​മേ​ഴ്സ് ക്ല​ബു​ക​ൾ വ​ഴി പ്ര​വ​ർ​ത്ത​ന​മേ​ഖ​ല​ക​ളി​ലെ​ല്ലാം ബി​സി ഓ​ഫീ​സു​ക​ൾ തു​റ​ക്കു​ക​യും അ​വി​ടെ ഇ​ന്‍റ​ർ​നെ​റ്റ് വ​ഴി ബാ​ങ്കിം​ഗ് ന​ട​ത്തു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​ത് കൂ​ടാ​തെ ബി​സി ഓ​ഫീ​സി​നു കീ​ഴി​ലു​ള്ള ബി​സി എ​ജ​ന്‍റു​മാ​ർ വ​ഴി ക​യ്യി​ൽ കൊ​ണ്ട് ന​ട​ക്കാ​വു​ന്ന മൈ​ക്രോ എ​ടി​എം വ​ഴി ഇ​ട​പാ​ടു​കാ​ര​ന്‍റെ വീ​ട്ടു​പ​ടി​ക്ക​ൽ സേ​വ​നം എ​ത്തി​ക്കാ​നും ക​ഴി​യും. പ​ണം ബാ​ങ്കി​ലി​ടാ​നും തി​രി​ച്ചെ​ടു​ക്കാ​നും ലോ​ണു​ക​ൾ അ​ട​ക്കാ​നും മ​റ്റ് ബി​ല്ലു​ക​ൾ അ​ട​ക്കാ​നും സ്വ​ന്തം വീ​ട്ടി​ൽ നി​ന്നും ത​ന്നെ സാ​ധി​ക്കു​ന്ന സം​വി​ധാ​ന​മാ​ണ് ബാ​ങ്ക് ആ​രം​ഭി​ക്കു​ന്ന​ത്. ഇ​തി​നാ​യി ബാ​ങ്കി​ന്‍റെ ഡ് അം​ഗീ​കാ​ര​മു​ള്ള ഫാ​ർ​മേ​ഴ്സ് ക്ല​ബു​ക​ളും അ​വ​യു​ടെ കീ​ഴി​ൽ അ​ഞ്ച് ബി​സി ഓ​ഫീ​സു​ക​ളും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.
ഓ​ഫീ​സു​ക​ൾ​ക്ക് കീ​ഴി​ൽ പ​രി​ശീ​ല​നം ല​ഭി​ച്ച ഏ​ജ​ൻ​റു​മാ​രും ഉ​ണ്ടാ​കും. പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്ന തൊ​ടെ ഇ​ട​പാ​ടു​കാ​ർ​ക്ക് യ​ഥേ​ഷ്ട്ടം അ​വ​രു​ടെ ക​യ്യി​ലു​ള്ള മൈ​ക്രോ എ​ടി​എം ഉ​പ​യോ​ഗി​ച്ച് ഇ​ട​പാ​ടു​ക​ൾ സു​ര​ക്ഷി​ത​മാ​യി ന​ട​ത്താ​നും ക​ഴി​യും.
ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കു​മാ​യി സ​ഹ​ക​രി​ച്ചു​ള്ള കോ​ർ ബാ​ങ്കിം​ഗ് സം​വി​ധാ​ന​ം അ​ടു​ത്ത് ത​ന്നെ നി​ല​വി​ൽ വ​രു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
വാ​ർ​ത്താ​സ​മ്മേ​ള​ന ത്തി​ൽ കെ. ​മു​ര​ളീ​ധ​ര​ൻ, പി.​ആ​ർ. ല​ക്ഷ്മ​ണ​ൻ, ആ​ദം മു​ഹ​മ്മ​ദ്, എം.​പി. വ​ത്സ​ൻ, കെ.​എ. രാ​ജ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.