കൽപ്പറ്റ: നാലാമത് ബൈജൂസ് കേരള വെറ്ററൻസ് പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന് 10 മുതൽ 12 വരെ കൃഷ്ണഗിരി സ്റ്റേഡിയം വേദിയാകും. രണ്ട് പൂളുകളിലായി ജെകെ മലബാർ ടൈഗേഴ്സ്, മലബാർ വാരിയേഴ്സ്, അബ്സലൂട്ട് സോബേഴ്സ്, കൊച്ചി റോയൽസ്, കൊച്ചി മുത്തൂറ്റ് ടസ്കേഴ്സ്, ട്രാവൻകോർ പാന്തേഴ്സ് എന്നീ ടീമുകൾ ട്വന്റി 20 ഫോർമാറ്റിൽ മാറ്റുരയ്ക്കും. മത്സരങ്ങൾ 10ന് രാവിലെ എട്ടിന് ബിസിസിഐ മുൻ വൈസ് പ്രസിഡന്റ് ടി.സി. മാത്യു ഉദ്ഘാടനം ചെയ്യും. 8.30ന് ആരംഭിക്കുന്ന ആദ്യ മത്സരത്തിൽ സുനിൽ ഒയാസിസ് നയിക്കുന്ന മലബാർ ടൈഗേഴ്സ് വിമൽ ജി. നായർ കാപ്റ്റനായ മലബാർ വാരിയേഴ്സിനെ നേരിടും.
കേരള ക്രിക്കറ്റ് ടീമിലെ ആദ്യകാല കളിക്കാരുടെ സംഘടനയായ കേരള വെറ്ററൻസ് ക്രിക്കറ്റ് അസോസിയേഷൻ കേരള ക്രിക്കറ്റ് അസോസിയേഷൻ, ഇന്ത്യ സിമന്റ്സ്, എസ്ബിടി എന്നിവയുടെ സഹകരണത്തോടെയാണ് ഇക്കുറി ടൂർണമെന്റ് നടത്തുന്നതെന്ന് കെവിസിഎ വൈസ് പ്രസിഡന്റ് രഞ്ജിത് തോമസ്, സെക്രട്ടറി എസ്. സുനിൽകുമാർ, ജോയിന്റ് സെക്രട്ടറി മുഹമ്മദ് അഫ്സൽ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കെവിസിഎയിലെ 200ൽ പരം അംഗങ്ങളുടെ ഒത്തുചേരലും ടൂർണമെന്റിന്റെ ഭാഗമായി നടത്തും.
ഓരോ ടീമിലും കോച്ചിനും ഉടമയ്ക്കും പുറമേ 16 അംഗങ്ങളുണ്ടാകും. ഓരോ ടീമിലേയും കളിക്കാരിൽ അഞ്ചു പേർ 40-45, മൂന്നു പേർ 45-50 പ്രായക്കാരും രണ്ടു പേർ ക്ലബ് പ്രതിനിധികളുമായിക്കും.
50 വയസിനു മുകളിൽ പ്രായമുള്ള ഒരു കളിക്കാരനും ഒരു ഐക്കണ് താരവും എല്ലാ ടീമിലും ഉണ്ടാകും. അനന്തപദ്മനാഭനാണ് ട്രാവൻകോർ പാന്തേഴ്സിന്റെ ക്യാപ്റ്റൻ. എസ്. സുനിൽകുമാർ അബ്സലൂട്ട് സോബേഴ്സിനെ നയിക്കും. അജയ് കുടുവ, ഫിറോസ് റഷീദ് എന്നിവരാണ് യഥാക്രമം കൊച്ചി റോയൽസ്, മുത്തൂറ്റ് ടസ്കേഴ്സ് എന്നിവയുടെ ക്യാപ്റ്റ·ാർ. ടൂർണമെന്റിലൂടെ സമാഹരിക്കന്ന ധനം പഴയ കളിക്കാരിൽ സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ ചികിത്സയ്ക്കും ക്രിക്കറ്റിലെ ഇളം പ്രതിഭകളുടെ പ്രോത്സാഹനത്തിനും വിനിയോഗിക്കും. അണ്ടർ 19 ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മലയാളി താരങ്ങളായ റോഹൻ എസ്. കുന്നുമ്മൽ, ഡരിൽ എസ്. ഫെറാരി, സിജോമോൻ ജോസഫ് എന്നിവരെ സമാപന ചടങ്ങിൽ പ്രതീകാത്മകമായി ആദരിക്കും.