കൽപ്പറ്റ: എം.എസ്. സ്വാമിനാഥൻ ഗവേഷണ നിലയത്തിൽ 17, 18, 19 തീയതികളിലായി നടക്കുന്ന വയനാട് വിത്തുൽസവത്തിന്റെ പ്രചരണാർഥം രണ്ടാഴ്ചയായി സ്കൂളുകളിൽ നടത്തിവന്ന വിത്തും കുട്ടികളും പരന്പരാഗത വിത്ത് പ്രദർശനം വൈത്തിരിയിൽ സമാപിച്ചു. വിത്ത് പ്രദർശനത്തോടനുബന്ധിച്ച് കൃഷിക്കാലം എന്ന വിഷയത്തിൽ ജലച്ചായ മത്സരവും സങ്കടിപ്പിച്ചു. എം.എസ്. സ്വാമിനാഥൻ ഗവേഷണ നിലയത്തിലെ ഇസിഎഎസ്, ദേശീയ ഹരിത സേന എന്നിവർ വിത്തും കുട്ടികളും പരിപാടിക്ക് നേതൃത്വം നൽകി.
വയനാട്ടിലെ പരന്പരാഗത വിത്തിനങ്ങളായ ഗന്ധകശാല, ചെന്നെല്ല്, തൊണ്ടി, മുള്ളൻ കൈമ, ചേറ്റുവെളിയൻ ഉൾപ്പെടെ അൻപതിലധികം നെൽവിത്തിനങ്ങൾ പ്രദർശനത്തിൽ ഉണ്ടായിരുന്നു കൂടാതെ പയർ വിത്തും വിവിധ വിത്തിനങ്ങളെ കുറിച്ചുള്ള പോസ്റ്റർ പ്രദർശനവും നടത്തി. പരന്പരാഗത വിത്തിനങ്ങളെക്കുറിച്ച് നേരിട്ട് കണ്ടുപഠിക്കാനും വിത്തുകൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്താനും വേണ്ടിയാണ് വിത്ത് സംരക്ഷണ യാത്ര സംഘടിപ്പിച്ചത്. ഇസിഎഎസ് കോ-ഓർഡിനേറ്റർ റോബിൻ വർഗീസ്, ജയേഷ് പി. ജോസഫ്, നന്ദകുമാർ, ആസ്യ പി. അനൂപ്, ജയരാജൻ എന്നിവർ യാത്രക്ക് നേതൃത്വം നൽകി.
സമാപന സമ്മേളനം എച്ച്ഐഎംയുപി സ്കൂളിൽ സുമ വിഷ്ണുദാസ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ്് സിസ്റ്റർ ലൈല അധ്യക്ഷത വഹിച്ചു. ജയേഷ് പി. ജോസഫ്, സലാം, റോബിൻ വർഗീസ് എന്നിവർ പ്രസംഗിച്ചു.