+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ര​മു​ക്ത ദി​നാ​ച​ര​ണം നാ​ളെ

മാ​ന​ന്ത​വാ​ടി: ദേ​ശീ​യ വി​ര​മു​ക്ത ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​ന്നു മു​ത​ൽ 19 വ​യ​സു​വ​രെ​യു​ള​ള കു​ട്ടി​ക​ൾ​ക്ക് വി​ര ന​ശീ​ക​ര​ണ​ത്തി​നാ​യു​ള്ള ആ​ൽ​ബ​ൻ​ഡ​സോ​ൾ ഗു​ളി​ക​ക​ൾ ന​ൽ​കും. സ​ർ​ക്കാ
വി​ര​മു​ക്ത ദി​നാ​ച​ര​ണം നാ​ളെ
മാ​ന​ന്ത​വാ​ടി: ദേ​ശീ​യ വി​ര​മു​ക്ത ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​ന്നു മു​ത​ൽ 19 വ​യ​സു​വ​രെ​യു​ള​ള കു​ട്ടി​ക​ൾ​ക്ക് വി​ര ന​ശീ​ക​ര​ണ​ത്തി​നാ​യു​ള്ള ആ​ൽ​ബ​ൻ​ഡ​സോ​ൾ ഗു​ളി​ക​ക​ൾ ന​ൽ​കും.
സ​ർ​ക്കാ​ർ, എ​യ്ഡ​ഡ്, അ​ണ്‍ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ആം​ഗ​ൻ​വാ​ടി​ക​ളി​ലേ​യും ഡേ ​കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലേ​യും കു​ട്ടി​ക​ൾ​ക്കു​മാ​ണ് ഗു​ളി​ക ന​ൽ​കു​ന്ന​ത്. ഡോ​ക്ട​ർ​മാ​ർ, ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ അ​ധ്യാ​പ​ക​ർ, ആം​ഗ​ൻ​വാ​ടി വ​ർ​ക്ക​ർ​മാ​ർ എ​ന്നി​വ​രാ​ണ് ഗു​ളി​ക വിതരണം ചെയ്യുക. ഒ​ന്നു മു​ത​ൽ അ​ഞ്ച് വ​യ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് അ​ടു​ത്തു​ള്ള ആം​ഗ​ൻ​വാ​ടി​യി​ലും അ​ഞ്ച് മു​ത​ൽ 19 വ​യ​സു​വ​രെ​യു​ള​ള കു​ട്ടി​ക​ൾ​ക്ക് അ​താ​ത് സ്കൂ​ളു​ക​ളി​ലും വ​ച്ചാ​ണ് ഗു​ളി​ക വി​ത​ര​ണം .
ഒ​ന്ന് മു​ത​ൽ ര​ണ്ട് വ​യ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് പ​കു​തി ഗു​ളി​ക (200 മി​ല്ലി​ഗ്രാം) ഒ​രു ടേ​ബി​ൾ സ്പൂ​ണ്‍ തി​ള​പ്പി​ച്ചാ​റി​യ വെ​ള്ള​ത്തി​ൽ അ​ലി​യി​ച്ച് ആ​ണ് കൊ​ടു​ക്കുക. ര​ണ്ട് മു​ത​ൽ 19 വ​യ​സു​വ​രെ ഒ​രു ഗു​ളി​ക (400 മി​ലി​ല​ഗ്രാം) ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു​ശേ​ഷം ച​വ​ച്ച​ര​ച്ച് ക​ഴി​ക്കു​വാ​ൻ ന​ൽ​കും. ഈ ​ദി​വ​സം ക​ഴി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​വ​ർ സ​ന്പൂ​ർ​ണ്ണ വി​ര വി​മു​ക്ത ദി​ന​മാ​യ 15 ന് ​ഗു​ളി​ക​ക​ൾ ക​ഴി​ക്ക​ണം.
സ്കൂ​ളു​ക​ളി​ലും ആം​ഗ​ൻ​വാ​ടി​ക​ളി​ലും ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത ഒ​ന്ന് മു​ത​ൽ 19 വ​യ​സു​വ​രെ​യു​ള്ള എ​ല്ലാ കു​ട്ടി​ക​ൾ​ക്കും പ്രാ​യ​ഭേ​ദ​മ​ന്യേ ആ​ശാ പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ആം​ഗ​ൻ​വാ​ടി​ക​ളി​ൽ വച്ച് ഗു​ളി​ക ന​ൽ​കു​ം. ജി​ല്ല​യി​ലെ ഒ​ന്ന് മു​ത​ൽ 19 വ​യ​സു​വ​രെ​യു​ള​ള 216204 കു​ട്ടി​ക​ൾ​ക്ക് സ്കൂ​ളു​ക​ളി​ലും ആം​ഗ​ൻ​വാ​ടി​ക​ളി​ലു​മാ​യി നാ​ളെ ഗു​ളി​ക​ക​ൾ ന​ൽ​കു​ം.
വി​ര​മു​ക്ത ദി​നാ​ച​ര​ണ പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം കാ​ട്ടി​ക്കു​ളം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വെ​ച്ച് നാ​ളെ രാ​വി​ലെ ഒ​ന്പ​തി​ന് ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​യാ​ദേ​വി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​ഉ​ഷാ​കു​മാ​രി മു​ഖ്യ അ​തി​ഥി​യാ​യി​രി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ എം. ​ദേ​വ​കി, മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രീ​താ രാ​മ​ൻ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​വി. ജി​തേ​ഷ്, ആ​രോ​ഗ്യ​കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​ബി. അ​ഭി​ലാ​ഷ്, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പി.​പി. ത​ങ്കം, ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ എം. ​ബാ​ബു​രാ​ജ്, സാ​മൂ​ഹ്യ നീ​തി വ​കു​പ്പ് ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ർ വി.​ഐ. നി​ഷ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
ജി​ല്ലാ​ഭ​ര​ണ​കൂ​ടം, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്, സാ​മൂ​ഹി​ക നീ​തി വ​കു​പ്പ്, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ എ​ന്നീ വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും ദേ​ശീ​യ ആ​രോ​ഗ്യ​ദൗ​ത്യ​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ഈ ​പ​രി​പാ​ടി ന​ട​ത്തു​ന്ന​ത്
. ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​ർ, ജി​ല്ല​യി​ലെ മു​ഴു​വ​ൻ ഹെ​ഡ്മാ​സ്റ്റ​ർ​മാ​ർ, സി​ഡി​പി​ഒ​മാ​ർ, ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി.
വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​വി. ജി​തേ​ഷ്, ഡോ.​ബി. അ​ഭി​ലാ​ഷ്, ഡോ. ​പി. ജ​യേ​ഷ്, ഹം​സ ഇ​സ്മാ​ലി, കെ.​എം. ഷ​മീ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.