തൃശൂർ: കെഇആർ ചട്ടങ്ങൾക്കു വിരുദ്ധമായി എഇഒ റാങ്കിൽ കുറഞ്ഞ ഉദ്യോഗസ്ഥരുടെ ക്ലാസ് പരിശോധന അനുവദിക്കില്ലെന്നു കെപിഎസ്ടിഎ ജില്ലാ കമ്മിറ്റി മുന്നറിയിപ്പു നൽകി. ഹലോ ഇംഗ്ലീഷ്, മലയാളത്തിളക്കം തുടങ്ങിയ പദ്ധതികളുടെ പേരു പറഞ്ഞ് ക്ലാസ് റൂം പരിശോധന നടത്തി അധ്യാപകരെ ബുദ്ധിമുട്ടിക്കുന്നത് അനുവദിക്കാനാകില്ല. പൊതുവിദ്യാഭ്യാസ സെക്രട്ടറിയുമായി അധ്യാപക സംഘടനകൾ നടത്തിയ ചർച്ചയിൽ ചട്ടവിരുദ്ധമായ പരിശോധന നടത്തില്ലെന്ന് പറഞ്ഞതിനുശേഷവും ക്ലാസ് പരിശോധനയ്ക്കുള്ള തീരുമാനവുമായി മുന്നോട്ടു പോകുകയാണെന്ന് കമ്മിറ്റി കുറ്റപ്പെടുത്തി.
പ്രസിഡന്റ് ഇ.കെ.സോമൻ, സെക്രട്ടറി ഐ.മുഹമ്മദ്, ട്രഷറർ എ.എം.ജെയ്സണ്, എ.ആനന്ദൻ, സി.എസ്.മധുസൂദനൻ, ടി.എ.ബാബുദാസ് തുടങ്ങിയവർ പങ്കെടുത്തു.
പ്രസിഡന്റ് ഇ.കെ.സോമൻ, സെക്രട്ടറി ഐ.മുഹമ്മദ്, ട്രഷറർ എ.എം.ജെയ്സണ്, എ.ആനന്ദൻ, സി.എസ്.മധുസൂദനൻ, ടി.എ.ബാബുദാസ് തുടങ്ങിയവർ പങ്കെടുത്തു.