വെള്ളിക്കുളങ്ങര: സേവ് വെള്ളിക്കുളങ്ങരയും സിൻഡിക്കേറ്റ് ബാങ്ക് മറ്റത്തൂർ ശാഖയും സംയുക്തമായി സൗജന്യ പച്ചക്കറി വിത്തുകളും ടിഷ്യു കൾച്ചർ നേന്ത്രവാഴ തൈക്കളും വിതരണം ചെയ്തു.
കൊടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹനൻ ചള്ളിയിൽ പച്ചക്കറി തൈക്കളുടേയും ഗ്രാമപഞ്ചായത്തംംഗം ക്ലാരജോണി നേന്ത്രവാഴതൈക്കളുടേയും വിതരണോദ്ഘാടനം നിർവഹിച്ചു. സേവ് വെള്ളിക്കുളങ്ങര പ്രസിഡന്റ് കെ. ആർ. ഒൗസേപ്പ് അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം മോളി തോമാസ്, സിൻഡിക്കേറ്റ് ബാങ്ക് റൂറൽ ഡെവലപ്മെന്റ് മാനേജർ ഇ. കെ. നിഖിൽ, താലൂക്ക് ലൈബ്രറി കൗണ്‍സിൽ അംഗം റെന്നി വർഗീസ്, ഗ്രാമീണ വായനശാല സെക്രട്ടറി ഇ. എച്ച്. സഹീർ, തൃശൂർ നെഹ്രുയുവകേന്ദ്ര പ്രതിനിധി കെ. എം. ശില്പ, അംഗൻവാടി ടീച്ചർ യു. കെ. വാസന്തി , സേവ് വെള്ളിക്കുളങ്ങര സെക്രട്ടറി റഷീദ് ഏറത്ത്, ലത സുരേഷ് എന്നിവർ പ്രസംഗിച്ചു.
മറ്റത്തൂർ കൃഷി ഓഫീസർ സി. സുരേഷ് ജൈവകൃഷി രീതിയെകുറിച്ച് ബോധവത്കരണ ക്ലാസ് നയിച്ചു. എം. ജി. സർവ്വകലാശാലയിൽ നിന്നും എംസിഎ പരീക്ഷയിൽ രണ്ട ാം റാങ്ക് നേടിയ ഫെമിയ ഷൗക്കത്തിനെ ചടങ്ങിൽ മറ്റത്തൂർ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പ്രശാന്ത് പുല്ലരിക്കൽ മൊമെന്റോ നൽകി ആദരിച്ചു.