+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ജ​ഗി​രി​യി​ൽ "ക്ര​യോ​ണ്‍​സ്-2017’ സ​മാ​പി​ച്ചു; വാ​ഴ​ക്കു​ളം ബാ​ല​ഭ​വ​ൻ ജേ​താ​ക്ക​ൾ

കൊ​ച്ചി: കാ​ക്ക​നാ​ട് രാ​ജ​ഗി​രി സെ​ന്‍റ​ർ ഫോ​ർ ബി​സി​ന​സ് സ്റ്റ​ഡീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ആ​റാ​മ​ത് ’ക്ര​യോ​ണ്‍​സ്2017’ ആ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ച്ചു. അ​ശ​ര​ണ​രാ​യ കു​ട്ടി​ക​ളു​ടെ മി​ക​
രാ​ജ​ഗി​രി​യി​ൽ
കൊ​ച്ചി: കാ​ക്ക​നാ​ട് രാ​ജ​ഗി​രി സെ​ന്‍റ​ർ ഫോ​ർ ബി​സി​ന​സ് സ്റ്റ​ഡീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ആ​റാ​മ​ത് ’ക്ര​യോ​ണ്‍​സ്-2017’ ആ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ച്ചു. അ​ശ​ര​ണ​രാ​യ കു​ട്ടി​ക​ളു​ടെ മി​ക​ച്ച ഭാ​വി ല​ക്ഷ്യ​മി​ട്ട് വ​ണ്ട​ർ​ലാ ഹോ​ളീ​ഡേ​യ്സ് ലി​മി​റ്റ​ഡി​ന്‍റെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ കോ​ള​ജ് കാ​ന്പ​സി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ വാ​ഴ​ക്കു​ളം ബാ​ല​ഭ​വ​ൻ ജേ​താ​ക്ക​ളാ​യി.
രാ​ജ​ഗി​രി​യി​ലെ ബി​സി​ന​സ് സ്റ്റ​ഡീ​സ് വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ആ​ഘോ​ഷ​ങ്ങ​ളി​ൽ പ്ര​മു​ഖ ഗാ​ന​ര​ച​യി​താ​വ് ഔ​സേ​പ്പ​ച്ച​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. വി​ദ്യാ​ഭ്യാ​സം വെ​റും ക​ച്ച​വ​ടം മാ​ത്ര​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്പോ​ൾ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യോ​ടെ രാ​ജ​ഗി​രി സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
കൊ​ച്ചി വ​ണ്ട​ർ​ലാ ഹോ​ളീ​ഡേ​യ്സ് ബ്രാ​ഞ്ച് ഹെ​ഡ് ര​വി​കു​മാ​ർ ക്ര​യോ​ണ്‍​സ്-2017​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഡോ. ​ജോ​സ​ഫ്. ഐ. ​ഇ​ഞ്ചോ​ടി (എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ), പ്ര​ഫ. മ​നോ​ജ് മാ​ത്യു, ഫാ. ​ഫ്രാ​ൻ​സി​സ് മ​ണ​വാ​ള​ൻ, സോ​ഷ്യ​ൽ ജ​സ്റ്റി​സ് ഓ​ഫീ​സ​ർ പ്രീ​തി വി​ൽ​സ​ണ്‍ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. അ​ശ​ര​ണ​രാ​യ വി​ദ്യാ​ർ​ഥി​ക​ളി​ൽ പ്ര​ത്യാ​ശ​യു​ടെ പു​ഞ്ചി​രി പ​ര​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ "സീ​സ​ണ്‍ ഓ​ഫ് സ് മൈ​ൽ’ എ​ന്ന​താ​ണ് ക്ര​യോ​ണ്‍​സ്-2017​ന്‍റെ ആ​പ്ത​വാ​ക്യം.
കൊ​ച്ചി​യി​ലെ 30ൽ ​അ​ധി​കം അ​ശ​ര​ണാ​ല​യ​ങ്ങ​ളി​ൽ​നി​ന്നാ​യി 450ൽ ​അ​ധി​കം കു​ട്ടി​ക​ൾ ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു. നൃ​ത്തം, ചി​ത്ര​ര​ച​ന, നി​ധി​വേ​ട്ട, ക​ഥ​യെ​ഴു​ത്ത്, പ്ര​ച്ഛ​ന്ന​വേ​ഷം തു​ട​ങ്ങി​യ മ​ത്സ​ര ഇ​ന​ങ്ങ​ളി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ മാ​റ്റു​ര​ച്ച​ത്. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ ബി​സി​ന​സ് ഗ്രൂ​പ്പാ​യ ഐ​ടി​സി ആ​ണ് സ്പോ​ണ്‍​സ​ർ ചെ​യ്ത​ത്.