പെരുന്പാവൂർ: വീട്ടിൽ കഞ്ചാവു ചെടി നട്ടുവളർത്തിയ സ്ഥിരം കഞ്ചാവുകേസിലെ പ്രതിയായ യുവാവിനെ എക്സൈസ് സംഘം പിടികൂടി. വളയൻചിറങ്ങര പുത്തൂരാൻ കവല സ്വദേശി കെ.എൻ. ഭവനം നിഖിലേഷ് (25) ആണ് പെരുന്പാവർ എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
പെരുന്പാവൂർ കേന്ദ്രീകരിച്ച് സ്കൂൾ-കോളജ് വിദ്യാർഥികൾ ക്കിടയിലും യുവാക്കൾക്കിടയി ലും നാളുകളായി കഞ്ചാവു കച്ചവടം ചെയ്യുന്നയാളാണ് പ്രതിയെ ന്ന് എക്സൈസ് സംഘം പറഞ്ഞു. ഇയാൾക്കെതിരേ നിരവധി കേസുകൾ നിലനിലനിൽക്കുന്നുണ്ട്.
കഞ്ചാവിന്റെ വിത്ത് മുളപ്പിച്ച് വളർത്തി ഒരു മാസത്തോളം വളർച്ചയെത്തിയ ചെടിയാണ് പെരുന്പാവൂർ റേഞ്ച് ഇൻസ്പെക്ടർ ടി.കെ. ഗോപിയുടെ നേതൃത്വത്തിൽ കണ്ടെത്തിയത്. അസി. എക്സൈസ് ഇൻസ്പെക്ടർ സി.കെ. സൈഫുദീൻ, പ്രവന്റീവ് ഓഫീസർമാരായ കെ.ടി. സാജു, സിവിൽ എക്സൈസ് ഓഫീസർമാരായ ഗോപാലകൃഷ്ണൻ, കുഞ്ഞുമുഹമ്മദ്, ശ്രീരാജ്, നന്ദു, സക്കീർ ഹുസൈൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.