+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹ​രി​ത​ മാ​തൃ​ക​യി​ൽ ര​ണ്ടാം​ഘ​ട്ട വി​ക​സ​നം

കൊ​ച്ചി: വൈ​റ്റി​ല മൊ​ബി​ലി​റ്റി ഹ​ബി​ന്‍റെ ര​ണ്ടാം​ഘ​ട്ട വി​ക​സ​ന​ത്തി​നു ഹ​രി​ത മാ​തൃ​ക അ​വ​ലം​ബി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​ർ​ന്ന മൊ​ബി​ലി​റ്റി ഹ​ബ്
ഹ​രി​ത​ മാ​തൃ​ക​യി​ൽ ര​ണ്ടാം​ഘ​ട്ട വി​ക​സ​നം
കൊ​ച്ചി: വൈ​റ്റി​ല മൊ​ബി​ലി​റ്റി ഹ​ബി​ന്‍റെ ര​ണ്ടാം​ഘ​ട്ട വി​ക​സ​ന​ത്തി​നു ഹ​രി​ത മാ​തൃ​ക അ​വ​ലം​ബി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​ർ​ന്ന മൊ​ബി​ലി​റ്റി ഹ​ബ് സൊ​സൈ​റ്റി​യു​ടെ ഗ​വേ​ണിം​ഗ് ബോ​ഡി യോ​ഗം തീ​രു​മാ​നി​ച്ചു. ഗ​താ​ഗ​തം സം​ബ​ന്ധി​ച്ച ആ​വ​ശ്യ​ങ്ങ​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കാ​നും വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള നി​ർ​മി​തി​ക​ൾ പ​രി​മി​ത​പ്പെ​ടു​ത്താ​നു​മാ​ണ് തീ​രു​മാ​നം.
ക​ഴി​യു​ന്ന​ത്ര തു​റ​സാ​യ സ്ഥ​ലം നി​ല​നി​ർ​ത്തി പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​യാ​ണ് മൊ​ബി​ലി​റ്റി ഹ​ബി​ന്‍റെ വി​ക​സ​നം ന​ട​പ്പാ​ക്കു​ക​യെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ മു​ഹ​മ്മ​ദ് സ​ഫി​റു​ള്ള അ​റി​യി​ച്ചു. മ​ന്ത്രി​മാ​രാ​യ ജി. ​സു​ധാ​ക​ര​ൻ, ഡോ. ​കെ.​ടി. ജ​ലീ​ൽ, വി.​എ​സ്. സു​നി​ൽ​കു​മാ​ർ, ചീ​ഫ് സെ​ക്ര​ട്ട​റി എ​സ്.​എം. വി​ജ​യാ​ന​ന്ദ്, മേ​യ​ർ സൗ​മി​നി ജ​യ​ൻ, ജി​സി​ഡി​എ ചെ​യ​ർ​മാ​ൻ സി.​എ​ൻ. മോ​ഹ​ന​ൻ തു​ട​ങ്ങി​യ​വ​ർ ഗ​വേ​ണിം​ഗ് ബോ​ഡി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. മൊ​ബി​ലി​റ്റി ഹ​ബി​ന്‍റെ ര​ണ്ടാം​ഘ​ട്ട വി​ക​സ​നം ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള വി​വി​ധ മാ​തൃ​ക​ക​ൾ സം​ബ​ന്ധി​ച്ച് യോ​ഗ​ത്തി​ൽ വി​ശ​ദ​മാ​യ ച​ർ​ച്ച ന​ട​ന്നു. ഫ്ര​ഞ്ച് വി​ക​സ​ന ഏ​ജ​ൻ​സി (എ​എ​ഫ്ഡി), കി​ഫ്ബി എ​ന്നി​വ​യ​ട​ക്ക​മു​ള്ള ഏ​ജ​ൻ​സി​ക​ളി​ൽ നി​ന്നു സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​തി​ന്‍റെ സാ​ധ്യ​ത​ക​ളും അ​വ​ത​രി​പ്പി​ച്ചു.
തു​ട​ർ​ന്ന് പ​ദ്ധ​തി സാ​ന്പ​ത്തി​ക​ സു​സ്ഥി​ര​ത പു​ല​ർ​ത്തു​ന്ന രീ​തി​യി​ൽ ന​ട​പ്പാ​ക്കാ​ൻ യോഗം തീ​രു​മാ​നിച്ചു. പ്ര​ദേ​ശ​ത്തി​ന്‍റെ പ​ച്ച​പ്പും തു​റ​സാ​യ ഇ​ട​ങ്ങ​ളും നി​ല​നി​ർ​ത്തി​യാ​കും വി​ക​സ​നം. കൊ​ച്ചി മെ​ട്രോ റെ​യി​ൽ ലി​മി​റ്റ​ഡി (കെ​എം​ആ​ർ​എ​ൽ)​ന്‍റെ സ​ഹാ​യ​ത്തോ​ടെ ത​യാ​റാ​ക്കു​ന്ന വി​ശ​ദ​മാ​യ പ​ദ്ധ​തി റി​പ്പോ​ർ​ട്ടി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ ഗ​വേ​ണിം​ഗ് ബോ​ഡി​യു​ടെ അ​ന്തി​മാം​ഗീ​കാ​ര​ത്തി​ന് വി​ധേ​യ​മാ​യി ന​ട​പ്പാ​ക്കും.