ശ്രീമൂലനഗരം രാജഗിരി കപ്പേളയിൽ
ശ്രീമൂലനഗരം: ശ്രീമൂലനഗരം രാജഗിരി സെന്റ് ആന്റണീസ് കപ്പേളയിൽ വിശുദ്ധ അ
ന്തോണിസിന്റെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും തിരുനാൾ 10, 11, 12 തീയതികളിൽ ആഘോഷിക്കും. പത്തിന് രാവിലെ ആറിന് വിശുദ്ധ കുർബാന, നൊവേന(കപ്പേളയിൽ). വൈകുന്നേരം ആറിന് വിശുദ്ധ കുർബാന, വാഹനവെഞ്ചിരിപ്പ്, തുടർന്ന് തിരുനാളിനു തുടക്കം കുറിച്ചു വികാരി ഫാ. ദേവസി മാണിക്ക്യത്താൻ കൊടിയേറ്റും.
11 ന് രാവിലെ 6.30 ന് വിശുദ്ധ കുർബാന, നേർച്ചപായസം വെഞ്ചിരിപ്പ്, വൈകുന്നേരം 4.30 ന് ആഘോഷമായ ദിവ്യബലിക്കു ഫാ. ജിന്റോ പടയാട്ടിൽ കാർമികനാകും. റവ.ഡോ. ഏബ്രാഹം ഓലിയപ്പുറത്ത് വചനസന്ദേശം നൽകും. തുടർന്ന് പട്ടണ പ്രദക്ഷിണം. 12 ന് രാവിലെ 6.30 ന് വിശുദ്ധ കുർബാന, പത്തിന് ആഘോഷമായ തിരുനാൾ പാട്ടുകുർബാനക്ക് റവ. ഡോ. കുര്യാക്കോസ് മുണ്ടാടൻ കാർമികനാകും. ഫാ. തോമസ് പെരുംപള്ളി വചനസന്ദേശം നൽകും. തുടർന്ന് നേർച്ചസദ്യ വെഞ്ചിരിപ്പ്, തിരുക്കുടുംബത്തിനു ചോറൂട്ട്, കുട്ടികൾക്കു ചോറൂട്ട് നേർച്ച, വിശുദ്ധ കുർബാന എന്നിവയുണ്ടാകും.
കാലടി സെന്റ് ജോർജ് പള്ളിയിൽ
കാലടി: കാലടി സെന്റ് ജോർജ് പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാൾ 16, 17, 18 തീയതികളിൽ ആഘോഷിക്കുമെന്ന് വികാരി ഫാ. ജോസഫ് താമരവെളി പത്രസമ്മേളനത്തിൽ അറിയിച്ചു. 16 ന് വൈകുന്നേരം 5.30 ന് ദിവ്യബലി, പ്രസംഗം, നൊവേന, ലദീഞ്ഞ്, പ്രസുദേന്തി വാഴ്ച, തുടർന്ന് തിരുനാളിനു തുടക്കം കുറിച്ചു വികാരി ഫാ. ജോസഫ് താമരവെളി കൊടിയേറ്റും. 17 ന് ആരാധന ദിനത്തിൽ രാവിലെ 5.30 ന് ആഘോഷമായ ദിവ്യബലിക്ക് കാഞ്ഞൂർ ഫൊറോന വികാരി റവ.ഡോ. വർഗീസ് പൊട്ടയ്ക്കൽ കാർമികനാകും. തുടർന്ന് പന്ത്രണ്ട് മണിക്കൂർ ആരാധന, വൈകുന്നേരം ആറിന് പൊതു ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവക്ക് ബിഷപ് മാർ തോമസ് ചക്യേത്ത് കാർമികനാകും.
18 ന് രാവിലെ 5.30 ന് ദിവ്യബലി, നൊവേന, വൈകുന്നേരം 5.30 ന് ആഘോഷമായ ദിവ്യബലി, പ്രസംഗം, പട്ടണപ്രദക്ഷിണം. 19 ന് പ്രധാന തിരുനാൾ ദിനത്തിൽ രാവിലെ ആറിന് ദിവ്യബലി, 9.30 ന് ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് ഫാ. ജോഷി കളപറന്പത്ത് കാർമികനാകും. ഫാ. ജോസഫ് കോട്ടയ്ക്കൽ, ഫാ. സേവ്യർ തറമേൽ സഹകാർമികരാകും. ഫാ. ഏബ്രാഹം ഓലിയപുറത്ത് വചനസന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം. രാത്രി ഏഴിന് വിശുദ്ധ ഗീവർഗീസ് എന്ന ചവിട്ടുനാടകം. തിരുനാളിനു ഒരുക്കമായുള്ള നൊവേന ഇന്ന് ആരംഭിക്കും. നൊവേന ദിവസങ്ങളിൽ വൈകുന്നേരം 5.30 ന് ദിവ്യബലി, പ്രസംഗം, നൊവേന, ലദീഞ്ഞ് എന്നിവയുണ്ടാകും. പത്രസമ്മേളനത്തിൽ കണ്വീനർ ജിസണ് മാഞ്ഞാലി, സെക്രട്ടറി ബിജോയ് ഇടശേരി, ട്രഷറർ വർഗീസ് പറപ്പിള്ളി എന്നിവരും പങ്കെടുത്തു.