മലയാറ്റൂർ: മലയാറ്റൂർ സെന്റ് മേരീസ് എൽപി സ്കൂൾ വാർഷികം റോജി എം. ജോണ്‍ എംഎൽഎ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എം.എസ്. ജോസഫ് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ റവ. ഡോ. ജോണ്‍ തേയ്ക്കാനത്ത് അനുഗ്രഹപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് അനിമോൾ ബേബി എൻഡോവ്മെന്റ് വിതരണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം വനജ സദാനന്ദൻ പ്രതിഭകളെ ആദരിച്ചു. ഐക്യു സ്കോളർഷിപ്പ് വിജയികൾക്കുള്ള സമ്മാനദാനം പ്രധാനാധ്യാപകൻ സി.ഐ. ബേബി നിർവഹിച്ചു. കുരിശുമുടി റെക്ടർ ഫാ. സേവ്യർ തേലക്കാട്ട്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാഗിൻ കണ്ടത്തിൽ, എ.പി. പാപ്പച്ചൻ, മിനി സുരേന്ദ്രൻ, സലോമി ടോമി, പി.ജെ. തോമസ്, ഷീബ ജോസഫ്, സൈബി ജോഷി, അന്ന മാർട്ടിൻ, ബിജു ആന്റണി, ഫാ. ജോയ്സണ്‍ പുതുക്കോട്, ഫാ.ജിബിൻ കണ്ണാട്ട്, ജേക്കബ് ബെർളി എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിദ്യാർഥികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.